ബംഗലൂരു: : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.
ബംഗലൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് രണ്ടാമതും വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു പിന്നാലെ എൻഫോഴ്സ്മെന്റ് ബിനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷും പ്രതിയായ അനൂപ് മുഹമ്മദും തമ്മിൽ നടത്തിയെന്ന് പറയുന്ന സാമ്പത്തിക ഇടപാടുകളുടെ സ്രോതസ്സാണ് ഇഡി അന്വേഷിക്കുന്നത്.
50 ലക്ഷം രൂപ പല അക്കൗണ്ടുകളിൽ നിന്നായി അനൂപിന്റെ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ട്. ഇതാരാണ് നിക്ഷേപിച്ചതെന്ന കാര്യത്തിൽ അനൂപിന് വ്യക്തത നൽകാനായിട്ടില്ല. ഈ പണം ബിനീഷ് കോടിയേരിയുടെ നിർദേശപ്രകാരമാണോ 20 അക്കൗണ്ടുകളിൽ നിന്നായി വന്നിട്ടുളളത്, ബെംഗളുരുവിൽ ബിനീഷ് ബിനാമി ഇടപാടുകൾ നടത്തുന്നുണ്ടോ തുടങ്ങിയവയെല്ലാം ഇഡി അന്വേഷിക്കുന്നുണ്ട്.
മയക്കുമരുന്ന് കേസും സ്വർണ്ണക്കടത്ത് കേസുമായുള്ള ബന്ധവും അന്വേഷണ സംഘം പരിശോധിക്കുന്നതായാണ് വിവരം. ഒക്ടോബർ ആറിനാണ് ബിനീഷ് കോടിയേരിയെ ഇഡി ആദ്യം ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. ബിനീഷിനെ നേരത്തേ ചോദ്യം ചെയ്തതിന് ശേഷം ആ മൊഴികളുടെ അടിസ്ഥാനത്തിൽ ജയിലിൽ കഴിയുന്ന അനൂപ് മുഹമ്മദിനെ ഇഡി ചോദ്യം ചെയ്തിരുന്നു.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായതിന് പിന്നാലെ പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ മകൻ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായത് സിപിഎമ്മിന് തിരിച്ചടിയായി































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.