തിരുവനന്തപുരം: മദ്യത്തിനും ലഹരിമരുന്നിനുമെതിരെയുള്ള ബോധവത്ക്കരണയാത്ര ‘സ്പീക് ഫോർ ഐപിസി’ കേരളായാത്രാ
ഗാന്ധി സ്ക്വയറിൽ സമാപിച്ചു. സമാപന സമ്മേളനം പാസ്റ്റർ തോമസ് കുര്യൻ അദ്ധ്യക്ഷത വഹിച്ചു. കോവളം എംഎൽഎ എം. വിൻസന്റ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
പാസ്റ്റർ ടി.എം. മാമ്മച്ചൻ, ദാനിയേൽ തോമസ്, എം.ഐ. തോമസ്, അഡ്വ. ജോൺസൺ പള്ളിക്കുന്നേൽ, പാസ്റ്റർ പ്രിൻസ് നിലമ്പൂർ, പോൾ സുരേന്ദ്രൻ, പി.ടി. തോമസ്, പി.വി. മാത്യൂ, മാത്യൂ സാം തുടങ്ങിയവർ പ്രസംഗിച്ചു. മെയ് 2 ന് കുമ്പനാട് ഐപിസി കേരളാ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി. തോമസ് ഫ്ലാഗ് ഓഫ് ചെയ്ത് ചെയ്ത കേരളായാത്രയ്ക്ക് സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ ആശംസകൾ അറിയിച്ചു.
കേരളത്തിലെ പതിനാലു ജില്ലകളിലൂടെ സഞ്ചരിച്ച് ഇരുന്നൂറിൽപരം യോഗങ്ങൾ നടത്തി പതിനായിരക്കണക്കിനു ലഘുലേഖകൾ വിതരണം ചെയ്തു.













































































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.