ചാത്തങ്കേരി: പെന്തക്കോസ്ത് ഐക്യപ്രവർത്തനങ്ങൾക്ക് ഉർജ്ജം പകർന്ന സമ്മേളനമായിരുന്നു ലൗഡേൽ ഹാളിൽ നടന്ന തിരുവല്ല വെസ്റ്റ് യുപിഎഫ് കുടുംബസംഗമം.
കാവുംഭാഗം, മേപ്രാൽ, വേങ്ങൽ, ചാത്തങ്കേരി, കാരയ്ക്കൽ, പെരിങ്ങര, ഇടിഞ്ഞില്ലം, പെരുന്തുരുത്തി ഭാഗങ്ങളിലുള്ള എല്ലാ പെന്തക്കോസ്ത് സഭകളിലെയും പാസ്റ്റർമാരുടെയും കുടുംബങ്ങളുടെയും സാന്നിധ്യത്താൽ ശ്രദ്ധേയമായിരുന്നു സംഗമം.
കുടുംബം എന്ന വിഷയത്തിൽ ഈടുറ്റ ചിന്തകൾ നൽകി ഡോ.ജെയിംസ് ജോർജ് വെൺമണി നയിച്ച സെമിനാർ പങ്കെടുത്തവരിൽ നവ്യാനുഭവം പകർന്നു.
പലപ്പോഴും സഭകൾ മതിലുകൾ തീർക്കുമ്പോൾ അവിടെ പാലങ്ങൾ ആകുകയാണ് യു.പി.എഫ് പോലുള്ള ഐക്യ പ്രവർത്തനങ്ങളെന്ന് പ്രഭാഷകനും ഫാമിലി കൗൺസിലറുമായ ഡോ.ജെയിംസ് ജോർജ് വെൺമണി പറഞ്ഞു.
യുപിഎഫ് പ്രസിഡൻ്റ് പാസ്റ്റർ സജി ചാക്കോ അധ്യക്ഷത വഹിച്ചു. പാസ്റ്റർ സാം പൂവച്ചൽ ഗാനശുശ്രൂഷ നടത്തി.
സംയുക്ത വിബിഎസിൽ അധ്യാപകരായിരുന്ന എല്ലാവർക്കും ആദരവ് നൽകി. സ്ഥലം മാറി വന്ന പാസ്റ്റർമാരെ സ്വീകരിച്ചു. പാസ്റ്റർ സാം പി.ജോസഫ്, സെക്രട്ടറി തോമസ് കോശി, ജോജി ഐപ്പ് മാത്യൂസ് എന്നിവർ പ്രസംഗിച്ചു. പാസ്റ്റർ ടി. മാധവനും ലൗഡേൽ സഭയും ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. യു.പി.എഫിൻ്റെ അടുത്ത പ്രഭാത പ്രാർത്ഥന ജൂൺ 5 തിങ്കളാഴ്ച്ച ചാത്തങ്കേരിയിൽ റിവൈവൽ ചർച്ച് പ്രസിഡൻ്റ് പാസ്റ്റർ പി.ടി.ചാക്കോയുടെ ഭവനത്തിൽ നടക്കും. എല്ലാമാസവും ആദ്യത്തെയും മൂന്നാമത്തെയും തിങ്കളാഴ്ച്ചയാണ് യുപിഎഫ് പ്രഭാതപ്രാർത്ഥന.













































































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.