ബോസ്റ്റൺ : 2024 ഓഗസ്റ്റിൽ ബോസ്റ്റണിൽ നടക്കുന്ന ഐപിസി ഫാമിലി കോൺഫറൻസിന്റെ നാഷണൽ യൂത്ത് കോഡിനേറ്ററായി ഡോ. മിനു ജോർജിനെ എക്‌സിക്യൂട്ടീവ് കമ്മിറ്റി നിയമിച്ചു.
ന്യൂയോർക്ക് ബ്രോങ്ക്സ് ഹൈസ്കൂൾ ഓഫ് സയൻസ്, ന്യൂയോർക്ക് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിന് ശേഷം ന്യൂയോർക്ക് അപ്സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും ഗ്രാജുവേറ്റ് ചെയ്തു. ബ്രോങ്ക്സ് ഫുൾ ഗോസ്പൽ അസംബ്ലിയിലെ യൂത്ത് ഡയറക്ടറായും യൂത്ത് സെക്രട്ടറിയായും സേവനമനുഷ്ഠിക്കുകയും സീനിയർ പാസ്റ്ററായിരുന്ന ജി.ജി. വർഗീസിന്റെ പരിഭാഷകനായി പരിശീലനം ലഭിക്കുകയും ചെയ്തു. ന്യൂയോർക്ക് സിറ്റിയിലെ പിവൈഎഫ് യുടെ യൂത്ത് കോഡിനേറ്ററായിരുന്നു.
ഒക്കലഹോമയിലെ പ്രമുഖ പീഡിയാട്രിക് എൻഡോക്രൈനോളജിസ്റ്റും ഡയബറ്റിസ് സ്പെഷ്യലിസ്റ്റുമായ ഡോ. ജോർജ്, യൂണിവേഴ്സിറ്റി ഓഫ് ഒക്ലഹോമ കോളേജ് ഓഫ് മെഡിസിൻ അസോസിയേറ്റ് പ്രൊഫസറായും പ്രവർത്തിക്കുന്നു. ഒക്ലഹോമ ഐപിസി ഹെബ്രോണിലെ സജീവ അംഗമാണ്. യൂത്ത് ഡയറക്ടറായും സൺഡേ സ്കൂൾ ഡയറക്ടറായും സേവനമനുഷ്ഠിച്ചിരുന്നു. സീനിയർ പാസ്റ്ററായ ഷിബു തോമസിന്റെ മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്കുള്ള പ്രസംഗങ്ങളുടെ വിവർത്തകൻ കൂടിയാണിദ്ദേഹം.
ഭാര്യ ഷാരോൺ ജോർജ്. മക്കൾ : ജാരെഡ്, ലൂക്ക് ജോർജ്ജ്.
പാസ്റ്റർ ഡോ. തോമസ് ഇടിക്കുള(ചെയർമാൻ); വെസ്ലി മാത്യു(സെക്രട്ടറി), ബേവൻ തോമസ് (ട്രഷറർ), മിനു ജോർജ്(യൂത്ത് കോർഡിനേറ്റർ), ഡോ. സിസ്റ്റർ രേഷ്മ തോമസ്(ലേഡീസ് കോഡിനേറ്റർ) എന്നിവരാണ് ഐപിസി ഫാമിലി കോൺഫറൻസ് ദേശീയ ഭാരവാഹികൾ.
കൂടുതൽ വിവരങ്ങൾക്ക്
വെബ്സൈറ്റ്:
Ipcfamilyconference.org
വാർത്ത : നിബു വെള്ളവന്താനം













































































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.