തിരുവനന്തപുരം : കേരള എൻആർഐ കമ്മിഷൻ അംഗമായി പീറ്റർ മാത്യു വല്യത്തിനെ നിയമിച്ചു. ജസ്റ്റിസ് പി.എ. രാജൻ ചെയർമാനായുള്ള മൂന്നംഗ കമ്മീഷനിലെ അംഗമായാണ് നിയമനം. വിദേശ മലയാളികളുടെ ക്ഷേമപ്രവർത്തനങ്ങൾക്കു വേണ്ടി രൂപീകരിക്കപ്പെട്ട കമ്മീഷനാണിത്.
പ്രവാസി മലയാളികളും അവരുടെ ബന്ധുക്കളും നാട്ടിൽ അനുഭവിക്കുന്ന സിവിലും ക്രിമിനലുമായ പ്രശ്നങ്ങൾ നിയമപരമായി പരിഹരിക്കുന്നതിനു വേണ്ടിയായിരുന്നു 2015-ൽ അർധ ജുഡീഷ്യൽ അധികാരങ്ങളോടുകൂടിയ എൻആർഐ കമ്മിഷൻ സർക്കാർ രൂപീകരിച്ചത്.
ഐപിസി തിരുവല്ല ടൗൺ സഭാംഗമായ പീറ്റർ മാത്യു ഐപിസി സംസ്ഥാന കൗൺസിലംഗവും കേരളാ പ്രവാസിസംഘം സംസ്ഥാന വൈസ് പ്രസിഡൻ്റുമാണ്. ജോളിയാണ് ഭാര്യ. മക്കൾ: സ്റ്റെഫി, സ്റ്റെല്ല.













































































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.