ഹയർസെക്കൻഡറി ഫലം പ്രഖ്യാപിച്ചു; 82.95% വിജയം, 33815 വിദ്യാർഥികള്‍ക്ക് ഫുള്‍ എ പ്ലസ്

ഹയർസെക്കൻഡറി ഫലം പ്രഖ്യാപിച്ചു; 82.95% വിജയം, 33815 വിദ്യാർഥികള്‍ക്ക് ഫുള്‍ എ പ്ലസ്

തിരുവനന്തപുരം: ഈ വർഷത്തെ ഹയർസെക്കൻഡറി ഫലം പ്രഖ്യാപിച്ചു. സെക്രട്ടേറിയേറ്റിലെ പി.ആര്‍ ചേംബറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിദ്യഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. 312005 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. ആകെ 376135 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. 82.95 % ആണ് ഇത്തവണത്തെ ഹയർസെക്കൻഡറി വിജയ ശതമാനം. സയൻസിൽ 87.31 ശതമാനവും ഹ്യുമാനിറ്റിസിൽ 71.93 ശതമാനവും കൊമേഴ്സിൽ 82.75 ശതമാനവുമാണ് വിജയശതമാനം. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ വിജയ ശതമാനത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 0.92 ശതമാനമാണ് കുറവ്.

33815 വിദ്യാർഥികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. എല്ലാ വിഭാഗങ്ങളുമായി 432436 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത് . വിജയ ശതമാനം കൂടിയ ജില്ല എറണാകുളമാണ് { 87.55%} . കുറവ് പത്തനംതിട്ട {76.59}.20 സ്കൂളുകളാണ് 100% വിജയം നേടിയത്. ഏറ്റവും കുടുതൽ ഫുൾ എ പ്ലസ് നേടിയ ജില്ല മലപ്പുറമാണ്. 4897 വിദ്യാർഥികളാണ് ഫുൾ എ പ്ലസ് കരസ്ഥമാക്കിയത്.

വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 28495 വിദ്യാർഥികള്‍ പരീക്ഷ എഴുതിയതിൽ 22338 വിദ്യാർഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 78.39 % ആണ് ഇത്തവണത്തെ വൊക്കേഷണൽ ഹയർ സെക്കൻഡറി വിജയ ശതമാനം. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ മുൻ വർഷത്തെ അപേക്ഷിച്ച് വിജയ ശതമാനത്തിൽ 0.13 ശതമാനം വർധനവുണ്ടായിട്ടുണ്ട്. ഏറ്റവും കൂടുതൽ വിജയ ശതമാനമുള്ള ജില്ല വയനാടാണ്.

പുനർ മൂല്യനിർണയം സൂക്ഷ്മ പരിശോധന എന്നിവയ്ക്ക് മെയ് 31 വരെയും സേ -ഇമ്പ്രൂവ്മെന്റ് പരീക്ഷക്കായി 29 വരെയും അപേക്ഷിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!