സതി അനുഷ്ടിക്കാന്‍ നിര്‍ബന്ധിച്ചു; എന്‍ജിനീയറായ യുവതി ആത്മഹത്യ ചെയ്തു

സതി അനുഷ്ടിക്കാന്‍ നിര്‍ബന്ധിച്ചു; എന്‍ജിനീയറായ യുവതി ആത്മഹത്യ ചെയ്തു

അഹമ്മദാബാദ് :ഭര്‍തൃവീട്ടുകാര്‍ സതി അനുഷ്ടിക്കാന്‍ നിര്‍ബന്ധിച്ചതോടെ എന്‍ജിനീയറായ യുവതി ആത്മഹത്യ ചെയ്തു.ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം.

രാജസ്ഥാന്‍ ഭില്‍വാര സ്വദേശിയായ സംഗീത ലഖ്‌റയാണ് സബര്‍മതി നദിയില്‍ ചാടി ജീവനൊടുക്കിയത്. 2022 ഫെബ്രുവരി 10 ന് ഒരു അപകടത്തില്‍ ഭര്‍ത്താവ് മരിച്ചതിന് ശേഷം താന്‍ നേരിട്ട ദുരനുഭവം വിവരിക്കുന്ന യുവതിയുടെ കുറിപ്പ് പോലീസ് കണ്ടെടുത്തു.ഇതില്‍ ഭര്‍തൃവീട്ടുകാര്‍ സതി അനുഷ്ഠിക്കാൻ നിരന്തരം നിര്‍ബന്ധിച്ചിരുന്നതായി സൂചിപ്പിക്കുന്നുണ്ട്.

സമ്മര്‍ദ്ദം താങ്ങാതെയാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്നും യുവതി കുറിപ്പില്‍ വിശദീകരിച്ചു.യുവതിയുടെ പിതാവ് രമേഷ് സബര്‍മതി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.തന്റെ മകളുടെ ഭര്‍തൃമാതാവും കുടുംബത്തിലെ മറ്റ് നാല് പേരും ചേര്‍ന്ന് സംഗീതയെ ഗാര്‍ഹിക പീഡനത്തിന് ഇരയാക്കിയെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും പരാതിയില്‍ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!