ക്രൈസ്തവ ചിന്ത ‘വി.എം മാത്യു അവാർഡ്’ പ്രഖ്യാപിച്ചു; സീൽ സ്ഥാപകൻ കെ.എം. ഫിലിപ്പിന്; 50,001 രൂപയും ഫലകവും

ക്രൈസ്തവ ചിന്ത ‘വി.എം മാത്യു അവാർഡ്’ പ്രഖ്യാപിച്ചു; സീൽ സ്ഥാപകൻ കെ.എം. ഫിലിപ്പിന്; 50,001 രൂപയും ഫലകവും

ണ്ട് പതിറ്റാണ്ടിലധികമായി മുംബൈ പനവേലിൽ പ്രവർത്തിക്കുന്ന ‘സീലിന്റെ’ (സോഷ്യൽ ആന്റ് ഇവാഞ്ചലിക്കൽ അസോസിയേഷൻ ഫോർ ലൗ) സ്ഥാപകൻ പാസ്റ്റർ കെ.എം.ഫിലിപ്പിനെ ക്രൈസ്തവചിന്ത ഏർപ്പെടുത്തിയ 2022 -2023 ലെ ‘വി.എം മാത്യു പുരസ്കാരത്തിന്’ തെരഞ്ഞെടുത്തു.

വി.എം. മാത്യു സാര്‍

അമ്പതിനായിരത്തി ഒന്ന് രൂപയും ഫലകവുമാണ് അവാർഡ്. ക്രൈസ്തവചിന്തയുടെ അഞ്ചാമത്തെ അവാർഡാണിത്. ക്രൈസ്തവചിന്ത ഓവർസീസ് എസിറ്റർ വർഗ്ഗീസ് ചാക്കോ, മാത്യു കോര ഡാളസ്, (ഫിന്നി) ഡോ. ഓമന റസ്സൽ എന്നിവരടങ്ങിയ സമിതിയാണ് പാസ്റ്റർ കെ.എം ഫിലിപ്പിനെ അവാർഡ് ജേതാവായി തെരത്തെടുത്തത്.

2024 ജനുവരി 1തിങ്കളാഴ്‌ച റാന്നിയിൽ നടക്കുന്ന സമ്മേളനത്തിൽ വച്ച് അവാർഡ് നൽകി ആദരിക്കും. ക്രൈസ്തവചിന്ത ബോർഡ് അംഗം ഷാജി ആലുവിള കഴിഞ്ഞ മാസം സീൽ ആശ്രമം സന്ദർശിച്ച് അഞ്ചു ലക്കങ്ങളായി അവിടെ നടക്കുന്ന അതുരസേവനങ്ങളുടെ ഫീച്ചർ എഴുതി വായനക്കാരിൽ എത്തിച്ചിരുന്നു.

റാന്നി സ്വദേശിയായ ഇദ്ദേഹം പാസ്റ്റർ  കാരിക്കോട് പൂച്ചെടി മാമ്മച്ചന്റെയും ഏലിയാമ്മ മാമ്മന്റെയും നാലുമക്കളിൽ മൂന്നാമത്തെ മകനാണ് . മറ്റ് സഹോദരങ്ങൾ പി. എം. വിത്സൺ , സാംകുട്ടി മാമ്മൻ, അന്നമ്മ ടീക്കൻസ്. ഭാര്യ ഷിബി ഫിലിപ്പ് പെരുമ്പാവൂർ ഐമുറി തടിക്കുളങ്ങര കുടുംബാംഗമാണ്.

മക്കൾ ബെർണിക്ക് ആൻ ഫിലിപ്പ്, ബസലേൽ മാമ്മൻ ഫിലിപ്പ്, എമുയൂന ഏലീസ് ഫിലിപ്പ്.

അനാഥമായ ജീവിതങ്ങളെ തെരുവിൽ നിന്നുമെടുത്ത് ആതുരസേവനം ചെയ്ത് ആശ്ലേഷിക്കുന്ന മഹത്പ്രവർത്തിയാണ് സീൽ ആശ്രമം ചെയ്യുന്നത്. അവിടെ മാനസികരോഗികളുണ്ട്. അനാഥരുണ്ട്. നാടും വീടും അറിയാത്ത മനുഷ്യരുമുണ്ട്. ചുവന്നതെരുവിൽ നിന്നും എത്തിയവർ ഇന്ന് സാന്മാർഗ്ഗിക വഴികളിലാണ്. അങ്ങനെ എത്ര എത്രപേർ…

വിശന്നലയുന്നവർക്ക് ഇന്നും മൂന്നും നാലും നേരം ഭക്ഷണം നൽകുന്നു. വസ്ത്രം, മരുന്ന്, പാർപ്പിടം എന്നിവയും അവർക്ക് സൗജന്യമാണ്. അതിലൊക്കെ ഉപരിശാന്തിയും സമാധാനവുമൊക്കെ അവിടെ ലഭിക്കുന്നു എന്നുള്ളതാണ് ആശ്രമത്തിന്റെ വലിയ പ്രത്യേകത.

ഓർമ്മ തിരികെ കിട്ടിയവരെ അവരുടെ ബന്ധുക്കളുടെ കയ്യിൽ തിരികെ സുരക്ഷിതമായി എത്തിക്കുകയും ചെയ്യുന്ന ആശ്രമഗുരു പാസ്റ്റർ ഫിലിപ്പ് ദൈവത്തിന്റെ ഒരു ദൂതൻ തന്നെയാണ്. നല്ല ഒരു ശമര്യക്കാരനാണെന്ന് ആ ദേശം മുഴുവനും പറയുന്നു. പഴുത്ത വ്രണങ്ങൾ കണ്ടാൽ മനം അറയ്ക്കുന്നവരാണ് മിക്ക മനുഷ്യരും.

അങ്ങനെയുള്ളവരോട് ഇടപെടുവാനും ശുശ്രൂഷിക്കുവാനും കരുതുവാനുമുള്ള വലിയ മനോഭാവത്തിന്റെ വിശാല ഉടമയാണ് പാസ്റ്റർ ഫിലിപ്പ്. തന്റെയും കുടുംബത്തിന്റെയും ആയുസ്സുമുഴുവൻ ഈ ആതുരസേവനത്തിനായി ദൈവകരത്തിൽ സമർപ്പിച്ച് ജീവിതം ഓടിത്തികക്കുകയാണ് ഈ ഭക്തൻ.

ആശ്രമത്തിലിരുന്ന് ശരണംവിളികളുയർത്തി ഭക്തരെ ആത്മനിർവൃതിയിലേക്ക് ഉയർത്തുകയല്ല ഈ ആശ്രമാധിപൻ. വേദനിക്കുന്നവരുടെ നിലവിളികളറിഞ്ഞ് ഏത് സമയവും തെരുവീഥികളിലേയ്ക്ക് ഓടിച്ചെല്ലുകയാണ് അദ്ദേഹം.

ഈ പച്ചയായ സത്യം നിങ്ങൾ നേരിൽ കാണുമ്പോൾ മാത്രമാണ് ആ പ്രവർത്തിയുടെ മുമ്പിൽ നാം ഒന്നുമല്ലെന്ന് മനസ്സിലാകുന്നത്.

ആശ്രമ പ്രവർത്തനത്തിന്റെ ദൃശ്യാവിഷ്ക്കരണമായ ചില വീഡിയോ ക്ലിപ്പുകൾ താഴെച്ചേർക്കുന്നു. ഇത് സിനിമയല്ല, വെറും കിഴവിക്കഥയുമല്ല. അതിനെ വെല്ലുന്ന അനുഭവങ്ങളുടെ ചിത്രമാണിത്. ഇത് നിങ്ങൾ കാണണം.

ആശ്രമത്തിനായി പ്രാർത്ഥിക്കണം.

SEAL Ashram, L S No.35/7/1,
Vangani,Nere, New Panvel , 410206
Navi Mumbai,Maharashtra.
Email ID admin@sealindia.org
Phone: 9321261224.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!