ചൈനയില്‍ ബിഷപ്പുമാരെ നിയമിക്കുന്നത് വത്തിക്കാനും സര്‍ക്കാരും ചേര്‍ന്ന്

ചൈനയില്‍ ബിഷപ്പുമാരെ നിയമിക്കുന്നത് വത്തിക്കാനും സര്‍ക്കാരും ചേര്‍ന്ന്

ചൈനയില്‍ കത്തോലിക്കാ ബിഷപ്പുമാരെ നിയമിക്കുന്നതില്‍ സര്‍ക്കാരിനുള്ള ഇടപെടല്‍ തുടരാന്‍ തീരുമാനമായി. വത്തിക്കാനും ചൈനയുമായി 2018-ല്‍ ഉണ്ടാക്കിയ കരാര്‍ രണ്ടു വര്‍ഷത്തേക്കു കൂടി നീട്ടി. സഭയ്ക്ക് ഇഷ്ടമുള്ള ബിഷപ്പുമാരെ ചൈനയില്‍ വാഴിക്കാനാവില്ല. സര്‍ക്കാരിനു കൂടി താല്പര്യമുള്ള പുരോഹിതരെ മാത്രമേ ബിഷപ്പുമാരായി തെരഞ്ഞെടുക്കാന്‍ സഭയ്ക്ക് അനുവാദമുള്ളൂ.

മുന്‍ ചൈനീസ് ബിഷപ്പുമാരില്‍ പലരും സര്‍ക്കാര്‍ വിരുദ്ധ നടപടികള്‍ സ്വീകരിച്ചവരായിരുന്നു. അതുകൊണ്ടാണ് ബിഷപ്പുമാരെ തെരഞ്ഞെടുക്കുമ്പോള്‍ സര്‍ക്കാരിനു കൂടെ സ്വീകാര്യരായ വ്യക്തികള്‍ വേണമെന്ന നിബന്ധന ചൈന മുന്നോട്ടുവച്ചത്. എന്നാല്‍ ഇതിനിടയില്‍ ചൈന തന്നെ അവിടുത്തെ സഭയുമായി കൂടിയാലോചിച്ച് ബിഷപ്പുമാരെ തെരഞ്ഞെടുക്കാന്‍ തുടങ്ങിയിരുന്നു.

അവസാനം വത്തിക്കാനും ചൈനയുമായി ധാരണയിലെത്തി. അതിന് ഒരു ഉടമ്പടിയും ഉണ്ടാക്കി. ആ ഉടമ്പടിയാണ് രണ്ടു വര്‍ഷത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്. ചൈന അറിയാതെ ബിഷപ്പുമാരെ വാഴിക്കാന്‍ വത്തിക്കാനാവില്ലെന്നു മാത്രമല്ല, ചൈനയ്ക്കു കൂടി പ്രിയപ്പെട്ടവരായിരിക്കണം നിയമിക്കപ്പെടുന്ന ബിഷപ്പുമാര്‍. വത്തിക്കാനും ചൈനയുമായി നടന്ന ദീര്‍ഘനാളത്തെ ചര്‍ച്ചയ്‌ക്കൊടുവിലാണ് ഇരുകൂട്ടരും ധാരണയിലായത്.

എന്നാല്‍ ഇപ്പോള്‍ പുതുക്കിയ ഈ ധാരണയെ അമേരിക്കയിലെ യാഥാസ്ഥിതിക കത്തോലിക്കര്‍ എതിര്‍ത്തിരിക്കുകയാണ്. മറ്റൊരു രാജ്യത്തിന്റെ കീഴില്‍ വരുന്ന സഭയായതു കൊണ്ടാണ് ചൈനയ്ക്കു മുമ്പില്‍ വത്തിക്കാന് കീഴടങ്ങേണ്ടി വന്നത്. എന്നാല്‍ രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയസംഘട്ടനമല്ലെന്നും ഇത് പൗരോഹിത്യ സംബന്ധമായ വിഷയം മാത്രമാണെന്നും വത്തിക്കാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!