ന്യൂഡല്‍ഹി: ഹാഥ്രസിലെ ദളിത് വേട്ടയുടെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ കരേരയില്‍ വാല്മീകി സമുദായത്തില്‍പ്പെട്ട 236 പേര് ബുദ്ധമതം സ്വീകരിച്ചു. ഡോ. ബി.ആര്. അംബേദ്കറിന്റെ കുടുംബാംഗമായ രാജരത്ന അംബേദ്കറുടെ രക്ഷാകര്‍ത്തൃത്വത്തിലാണ് മതംമാറ്റം.
ഗ്രാമത്തില്‍ മുന്നോക്കക്കാരായ ചൗഹാന് സമുദായാംഗങ്ങളുടെ വിവേചനത്തില്‍ പൊറുതിമുട്ടിയവര്‍ ഹാഥ്രസിലെ ദളിത് പെണ്‍കുട്ടിയുടെ ബലാത്സംഗ കൊലയ്ക്ക് പിന്നാലെയാണ് മതംമാറ്റത്തിന് സന്നദ്ധരായതെന്ന് ചടങ്ങുകള്‍ക്ക് നേതൃത്വം നല്കിയ പവന് വാല്മീകി പറഞ്ഞു.
ഹിന്‍ഡന്‍ വ്യോമസേനാ താവളത്തോട് ചേര്‍ന്നുള്ള ചെറിയ ഗ്രാമമാണ് കരേര. ഒമ്പതിനായിരത്തോളം പേരുള്ള ഗ്രാമത്തില്‍ അയ്യായിരത്തോളം ചൗഹാന് സമുദായക്കാരാണ്. ദളിത് വിഭാഗക്കാരായ വാല്മീകികള് രണ്ടായിരത്തോളവും. ഹിന്ദുക്കളായി വാല്മീകി വിഭാഗത്തെ അംഗീകരിച്ചിട്ടില്ലെന്നും ഹാഥ്രസ് സംഭവത്തിനു ശേഷവും അവഹേളനം തുടരുകയാണെന്നും തയ്യല്പണിക്കാരനായ വീര്‍ സിങ് പറഞ്ഞു. ഹാഥ്രസില്‍ മുന്നോക്കവിഭാഗത്തില്പ്പെട്ട പ്രതികള്‍ അറസ്റ്റിലായതിന്റെ പേരിലും ഇവര്‍ പഴിയേല്‍ക്കേണ്ടി വന്നു.
കരേരയില്‍ മേല്‍ജാതിക്കാരുടെ സ്ഥലത്തെ ക്ഷേത്രം സന്ദര്‍ശിക്കാന്‍ പിന്നോക്ക വിഭാഗക്കാര്‍ക്ക് അവകാശമില്ല. ദളിതരുടെ വീടുകള്‍ നില്‍ക്കുന്നിടത്തേക്ക് ചൗഹാന് സമുദായാംഗങ്ങള്‍ വരാറില്ല. വാല്മീകി വിഭാഗത്തില്‍പ്പെട്ടവരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാറില്ലെന്ന് സ്ഥലം കൗണ്‍സിലര്‍ വിജേന്ദര്‍ ചൗഹാന് സമ്മതിച്ചു. ആചാരങ്ങള്‍ പാലിക്കാനാണിതെന്നും ചൗഹാന് അവകാശപ്പെട്ടു.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.