ത​ദ്ദേ​ശ തെരഞ്ഞെടുപ്പ് ഡി​സം​ബ​റി​ൽ

ത​ദ്ദേ​ശ തെരഞ്ഞെടുപ്പ് ഡി​സം​ബ​റി​ൽ

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ഡി​സം​ബ​റി​ൽ ന​ട​ത്തും. ര​ണ്ടു ഘ​ട്ട​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി ഡി​സം​ബ​ർ പ​കു​തി​ക്കു മു​ൻ​പാ​യി ഭ​ര​ണ​സ​മി​തി​ക​ൾ അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന ത​ര​ത്തി​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​നാ​ണ് ആ​ലോ​ച​ന.

ഏ​ഴു ജി​ല്ല​ക​ളി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ലും, ശേ​ഷി​ക്കു​ന്ന ഏ​ഴു ജി​ല്ല​ക​ൾ ര​ണ്ടാം​ഘ​ട്ട​ത്തി​ലും എ​ന്ന വി​ധ​ത്തി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ത്തു​ന്ന​താ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ക്രി​യ​ക​ൾ സം​സ്ഥാ​ന​ത്ത് പു​രോ​ഗ​മി​ക്കു​ക​യാ​ണ്. സം​വ​ര​ണ വാ​ർ​ഡു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി. പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു​ള്ള സം​വ​ര​ണം നി​ശ്ച​യി​ക്ക​ൽ അ​ട​ക്ക​മു​ള്ള​വ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്.

കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ്. ഡി​സം​ബ​ർ 11-ന് ​പു​തി​യ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​രു​ന്ന രീ​തി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്ന ത​ര​ത്തി​ലാ​ണ് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ആ​ലോ​ചി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു മാ​സം നീ​ട്ടി​വ​യ്ക്കാ​ൻ സ​ർ​വ​ക്ഷി​യോ​ഗം തീ​രു​മാ​നി​ച്ചി​രു​ന്നു.

തെര​ഞ്ഞെ​ടു​പ്പ് ഡി​സം​ബ​റി​ൽ ന​ട​ത്താ​നാ​ണ് തീ​രു​മാ​ന​മെ​ന്നും തി​യ​തി നി​ശ്ച​യി​ച്ചി​ട്ടി​ല്ലെ​ന്നും സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ വി.​ഭാ​സ്ക​ര​ൻ പ​റ​ഞ്ഞു. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലൂ​ടെ​യാ​യി​രി​ക്കും തി​യ​തി പ്ര​ഖ്യാ​പി​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അനിയൻകുഞ്ഞ് ചേടിയത്ത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!