കടുത്ത കമ്മ്യൂണിസ്റ്റ് വിരോധി എന്‍. എം. രാജു റാന്നിയില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി…?!!!

കടുത്ത കമ്മ്യൂണിസ്റ്റ് വിരോധി എന്‍. എം. രാജു റാന്നിയില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി…?!!!

ടുത്ത കമ്മ്യൂണിസ്റ്റ് വിരോധിയായ എന്‍. എം. രാജു റാന്നിയില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഒരുങ്ങുന്നതായി സൂചനകള്‍. കേരള കോൺഗ്രസ്(എം) ൻ്റെ ജില്ലാ നേതാവായ എന്‍. എം. രാജു എന്നും കെ. എം. മാണിയുടെ വിശ്വസ്തനായിരുന്നു, കമ്മ്യൂണിസ്റ്റ് വിരുദ്ധനും. മകന്‍ ജോസ് കെ. മാണി ഇടതു പാളയത്തിലേക്ക് ചേക്കേറിയതോടെ എന്‍. എം. രാജുവും ഇടതുപക്ഷ നേതാവായി മാറി.

പഴയകാല പെന്തക്കോസ്തു വിശ്വാസികളുടെ പാരമ്പര്യത്തില്‍ പെട്ട രാജു ആഞ്ഞിലിത്താനം ഇന്ത്യാ പെന്തക്കോസ്തു സഭാംഗമാണ്. അതിനുമുമ്പ് ശാരോന്‍ സഭാംഗമായിരുന്നു. ബൈബിള്‍ പ്രസാധകരംഗത്തെ അതികായനായിരുന്ന ബ്രദറണ്‍ സഭാ വിശ്വാസി അങ്കമാലി പി. പി. ജോര്‍ജിൻ്റെ സഹോദരീപുത്രനാണ് ഇദ്ദേഹം.

റീഡേഴ്‌സ് ബുക്ക് സ്റ്റാള്‍ നടത്തിപ്പിലൂടെ എഴുത്തിന്റെ ലോകത്തെത്തിയ തനിക്ക് ജാലകം എന്നൊരു മാസികയും ഉണ്ട്. നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് ചെയര്‍മാനാണ്.
എന്‍സിഎസ് കോര്‍പ്പറേറ്റ് ഗ്രൂപ്പ് ഒരു നോണ്‍ബാങ്കിങ് ഫിനാന്‍ഷ്യല്‍ സ്ഥാപനമായാണ് പ്രവര്‍ത്തിച്ചുവരുന്നത്. കാര്‍ഡമം പ്ലാന്റര്‍ കൂടിയായ എന്‍. എം. രാജു എന്ന രാജു ജോർജ് ടാറ്റ, കിയ വാഹനങ്ങളുടെ ഡീലറും കൂടിയാണ്. വിദ്യാഭ്യാസ സ്ഥാപനവും നടത്തിവരുന്നു. കൂടാതെ എല്‍പിജി വിതരണ ഏജന്‍സിയും വസ്ത്രവ്യാപാരവും നടത്തുന്നുണ്ട്.

കേരള കോണ്‍ഗ്രസ്(എം) പത്തനംതിട്ട ജില്ലാ പ്രസിഡന്റായ ഇദ്ദേഹം റാന്നിയില്‍ നിന്നും ജനവിധി തേടാന്‍ തയ്യാറെടുത്തു കഴിഞ്ഞു എന്നാണ് വിവരം. പെന്തക്കോസ്തു സഭാ വിശ്വാസികളുടെ 25,000 വോട്ടുകളുണ്ടെന്നാണ് ഏകദേശ കണക്ക്. ഇടതു സ്ഥാനാര്‍ത്ഥിയായ രാജു ഏബ്രഹാം നാലു തവണ അടുപ്പിച്ച് എംഎല്‍എ ആയ മണ്ഡലമാണ് റാന്നി. അദ്ദേഹത്തിന് റാന്നി സീറ്റ് ലഭിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

റാന്നിയെ ഇടതു കോട്ടയാക്കി തളച്ചിടാന്‍ കഴിഞ്ഞത് രാജു എബ്രഹാമിന്റെ വ്യക്തിപ്രഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു. മറ്റു ബിസിനസുകളൊന്നുമില്ലാത്ത രാജു എബ്രഹാം റാന്നിയുടെ വികസനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച വ്യക്തിത്വമാണ്. രാഷ്ട്രീയക്കാരന്റെ ‘കൗശലം’ ഉണ്ടെങ്കിലും റാന്നിയിലെ വോട്ടര്‍മാരുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ച ആളാണ് രാജു എബ്രഹാം. ഇടത് സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ മാത്രമല്ല രാജു ഏബ്രഹാമിനെ റാന്നിക്കാര്‍ കണ്ടിരുന്നത്.

യുഡിഎഫ് കോട്ട തന്നെയാണ് റാന്നി. രാജു എബ്രഹാം നാലു തവണ ജയിച്ചതു കൊണ്ട് ഏത് ഇടതു സ്ഥാനാര്‍ത്ഥിക്കും ഇവിടെ ജയിച്ചു കളയാം എന്നത് വ്യാമോഹം മാത്രം. പ്രചാരണത്തിന് കോടികളുടെ ഒഴുക്ക് റാന്നിയിലേക്ക് ഉണ്ടാകുമെന്നത് തീര്‍ച്ചയാണ്.

റാന്നിയില്‍ ഇടതു സ്ഥാനാര്‍ത്ഥിയായി എന്‍. എം. രാജുവാണ് മത്സരിക്കുന്നതെങ്കില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മറ്റൊരു പെന്തക്കോസ്തുകാരനും കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡൻ്റും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ അഡ്വ. വി. എസ്. ജോയി എത്താനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!