പെന്‍ഷന്‍കാര്‍ക്കും അദ്ധ്യാപകര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കുറഞ്ഞ പ്രീമിയം നിരക്കില്‍ ആരോഗ്യ പരിരക്ഷ നല്കുന്ന മെഡിസെപ് പദ്ധതി ജനുവരി ഒന്നിന് തുടങ്ങും. പിണറായി സര്‍ക്കാരിന്റെ ഏറ്റവും വലിയ സമ്മാനമായി ഇതിനെ കാണാം. വര്‍ഷംതോറും 6000 രൂപാ വീതം അടച്ചാല്‍ 3 ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ഒരുമിച്ച് അടയ്ക്കാന്‍ കഴിയാത്തവര്‍ക്ക് 12 മാസ തവണകളായി 500 രൂപാ വീതം അടച്ചാലും മതിയാകും.
മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് 18.24 ലക്ഷവും കരള്‍ മാറ്റിവയ്ക്കുന്നതിന് 18 ലക്ഷവും അസ്ഥിമജ്ജ മാറ്റിവയ്ക്കലിന് 9.46 ലക്ഷം രൂപയും, ഹൃദയം-ശ്വാസകോശം മാറ്റിവയ്ക്കുന്നതിന് 15 ലക്ഷവുമാണ് ചെലവ്. വൃക്ക മാറ്റിവയ്ക്കലിനും മുട്ട് മാറ്റിവയ്ക്കലിനും 3 ലക്ഷമാണ് ചിലവ്. എല്ലാത്തരം ശസ്ത്രക്രിയകള്‍ക്കും 3 ലക്ഷം രൂപയാണ് ഇന്‍ഷുറന്‍സ് ലഭിക്കുക. 3 ലക്ഷം കഴിച്ചുള്ള തുക രോഗി നല്‍കണം. തുക ക്ലെയിം ചെയ്യാതിരുന്നാല്‍ ഓരോ വര്‍ഷവും 3 ലക്ഷത്തിന്റെ കൂടെ ഒന്നര ലക്ഷം വീതം കൂടിക്കൊണ്ടിരിക്കും.
പെന്‍ഷന്‍കാര്‍ക്ക് മരുന്ന് വാങ്ങാന്‍ ഇപ്പോള്‍ നല്കുന്ന 300 രൂപയുടെ കൂടെ 200 കൂടി ചേര്‍ത്ത് 500 വീതം മാസംതോറും അടയ്ക്കാനുള്ള സൗകര്യവും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സര്‍ക്കാര്‍ ജീവനക്കാര്‍, പെന്‍ഷന്‍കാര്‍, അവരുടെ ആശ്രിതര്‍, കുടുംബ പെന്‍ഷന്‍കാര്‍ ഒക്കെ ഈ പദ്ധതിയില്‍ വരും. മെഡിസെപ്പിന് അര്‍ഹതയില്ലാത്ത പങ്കാളികള്‍ക്കും 25 വയസ്സ് കഴിഞ്ഞ മക്കള്‍ക്കും ഈ ആനുകൂല്യം ലഭിക്കില്ല. മാനസിക-ശാരീരിക പ്രശ്നമുള്ള മക്കള്‍ (പ്രായഭേദമെന്യേ) ഈ പദ്ധതിയില്‍ ഉള്‍പ്പെടും.
സര്‍ക്കാര്‍ നേരത്തേ നിശ്ചയിച്ചിരുന്ന ചികിത്സാനിരക്ക് കുറഞ്ഞതു കൊണ്ട് ആശുപത്രികള്‍ കാര്യമായി സഹകരിച്ചിരുന്നില്ല. ഇപ്പോള്‍ മുറികളുടെ വാടക കൂട്ടി. 1823 രോഗങ്ങള്‍ 1920 ആക്കി. ചികിത്സാചെലവും കൂട്ടി. ഇന്‍ഷുറന്‍സ് പരിരക്ഷ രണ്ടു ലക്ഷത്തില്‍ നിന്നും മൂന്ന് ലക്ഷമാക്കുകയും ചെയ്തു. അപ്പോള്‍ 3000 രൂപയുടെ വാര്‍ഷിക പ്രീമിയം 6000 ആയി ഉയര്‍ത്തുകയും ചെയ്തു.
നല്ല സാമ്പത്തികഭദ്രതയില്ലാത്ത കുടുംബങ്ങളെല്ലാം പാപ്പരായിപ്പോയത് കുടുംബാംഗങ്ങള്‍ രോഗികളായതോടെയാണ്. ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് രോഗം മൂലം കിടപ്പാടം നഷ്ടപ്പെട്ടിട്ടുണ്ട്. വസ്തുവും വീടും പണയപ്പെടുത്തിയും വിറ്റും കുടുംബാംഗങ്ങളെ ചികിത്സിച്ച് ഒന്നുമില്ലാത്തവരായി മാറിയ നിരവധി ആളുകളുടെ ചരിത്രം നമ്മുടെ മുമ്പിലുണ്ട്.
വികസിത രാജ്യങ്ങളിലാണെങ്കില്‍ ഇന്‍ഷുറന്‍സ് പരിരക്ഷയിലാണ് ഓരോ വ്യക്തിയും ജീവിക്കുന്നത്. ഏത് രോഗത്തിനും ചികിത്സ ലഭ്യമാക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ബാദ്ധ്യതയുണ്ട്. ഓരോ വ്യക്തിക്കും താങ്ങാവുന്ന തരത്തിലുള്ള ഇന്‍ഷുറന്‍സ് കവറേജുകള്‍ കമ്പനികളില്‍ നിന്നും വ്യക്തികള്‍ക്ക് ലഭിക്കും. അസുഖം വന്നാല്‍ ചികിത്സ ലഭിക്കാന്‍ പണം വേണ്ടാ. ഇന്‍ഷുറന്‍സ് കാര്‍ഡുമായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ആശുപത്രിയില്‍ ചെന്നാല്‍ മതി.
കേരളത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ സൗജന്യമാണെങ്കിലും മൂന്നര കോടി ജനങ്ങള്‍ക്ക് ആവശ്യമുള്ളത്ര ചികിത്സാ സംവിധാനങ്ങള്‍, ആധുനിക യന്ത്രസാമഗ്രികള്‍ എന്നിവ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇല്ല. സര്‍ക്കാര്‍ ആശുപത്രികളിലെ ജനബാഹുല്യം മൂലം വൃത്തിയും വെടിപ്പുമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ക്ക് പരിമിതിയുണ്ട്. വിദേശരാജ്യങ്ങളില്‍ ഒട്ടുമിക്ക ആശുപത്രികളിലും ചികിത്സാ സംവിധാനങ്ങള്‍ ഒരുപോലെയായതു കൊണ്ട് ആശുപത്രികള്‍ മാറി മാറി കറങ്ങേണ്ടി വരില്ല.
ഇവിടെ മെച്ചമായ ചികിത്സയ്ക്ക് പലപ്പോഴും നാം തെരഞ്ഞെടുക്കുന്നത് സ്വകാര്യ ആശുപത്രികളെയാണ്. ലക്ഷങ്ങളുടെ നോട്ടുകെട്ടുകളുമായല്ലാതെ അങ്ങോട്ട് പോകാനാവില്ല. സാധാരണ നാം പറയാറുള്ളതു പോലെ കെട്ടുതാലിയും പറമ്പും വീടും വില്‍ക്കേണ്ടി വരും ഇറങ്ങിപ്പോരാന്‍.
ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും കുറഞ്ഞ പ്രീമിയത്തിലൂടെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
വിദേശരാജ്യങ്ങളില്‍ എല്ലാ രോഗങ്ങള്‍ക്കും മുഴുവനായി ഇന്‍ഷുറന്‍സ് ലഭിക്കുന്നതു പോലെ ഇവിടെ ലഭിക്കില്ല എന്നത് മാരകരോഗങ്ങള്‍ പിടിപെടുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.