ചെങ്ങന്നൂർ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് മുന്‍ ഓവര്‍സീയർ റവ. പിഎവി സാമിന് പെന്തെക്കോസ്ത് സമൂഹം വീണ്ടുംകാണാമെന്ന പ്രത്യാശയോടെ വിട ചൊല്ലി. ചർച്ച് ഓഫ് ഗോഡ് ആസ്ഥനമായ ചെങ്ങന്നൂർ മുളക്കുഴ സീയോന് കുന്നിൽ സഭയുടെ ഔദ്യോഗിക ചുമതലയിൽ ഇന്ന് സംസ്കാരം നടന്നു.
ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവര്‍സീയര്‍ റവ. സി. സി തോമസും കര്‍ണാടക ഓവര്‍സീയര്‍ റവ. എം. കുഞ്ഞപ്പിയും മുഖ്യശുശ്രൂഷകൾ നിര്‍വഹിച്ചു.
സംസ്കാരശുശ്രൂഷകള്‍ക്ക് അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് പാസ്റ്റര്‍ വൈ. റെജി, കൗണ്‍സില്‍ സെക്രട്ടറി പാസ്റ്റര്‍ റ്റി. എം മാമച്ചന്, എജ്യുക്കേഷണല്‍ ഡയറക്ടര്‍ ഡോ. ഷിബു. കെ മാത്യു, പാസ്റ്റര്‍ ഈപ്പന് ചെറിയാന്, പാസ്റ്റര്‍ പി.ആര് ബേബി എന്നിവര്‍ നേതൃത്വം നൽകി.
ആന്റോ ആന്റണി എം. പി, ഐപിസി ജനറൽ പ്രസിഡൻ്റ് റവ. ടി. വത്സന് എബ്രഹാം, ഐപിസി ജനറൽ ജോയിൻ്റ് സെക്രട്ടറി എം. പി. ജോര്‍ജ്കുട്ടി, ഡബ്ല്യുഎംഇ ചർച്ച് ഓഫ് ഗോഡ് പ്രസിഡൻ്റ് റവ. ഒ. എം. രാജുക്കുട്ടി, പി. ജെ തോമസ്, എന്‍. പി. കൊച്ചുമോന്, ബെന്നി ജോണ്‍, കെപിസിസി സെക്രട്ടറി എബി ഈപ്പന്, മുൻ എംഎൽഎ ജോസഫ് എം. പുതുശ്ശേരി, സ്വർഗീയധ്വനി ചീഫ് എഡിറ്റർ ഫിന്നി.പി മാത്യു, സങ്കീർത്തനം ചീഫ് എഡിറ്റർ വിജോയ് സ്കറിയ, ബിലിവേഴ്സ് ജേർണൽ ചീഫ് എഡിറ്റർ സാംകുട്ടി മാത്യു, പാസ്റ്റര്‍മാരായ ജെ. ജോസഫ്, സജി ജോര്‍ജ്, പി. സി. ചെറിയാന്, ഷൈജു തോമസ് ഞാറയ്ക്കല്‍, മാത്യു ബേബി ബിലിവേഴ്സ് ബോർഡ് സെക്രട്ടറി ജോസഫ് മറ്റത്തുകാല എന്നിവർ അനുശോചനമറിയിച്ചു.



























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.