ഷാജി വെണ്ണിക്കുളം (മീഡിയ കൺവീനർ)
ജൂലൈ മുതൽ വരെ അറ്റ്ലാന്റയിൽ നടക്കുന്ന നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് സഭകളുടെ സമ്മേളനത്തിന്റെ കിക്ക് ഓഫ് മീറ്റിങ് ഫെബ്രുവരി 11ന് കാൽവറി അസ്സംബ്ലിയിൽ പാസ്റ്റർ ഷിബു തോമസിന്റെ നേതൃത്വത്തിൽ നടന്നു. അറ്റലാന്റ ദൈവസഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ സി. വി. ആൻഡ്രൂസിന്റെ പക്കൽനിന്നും ആദ്യ രജിസ്‌ട്രേഷൻ പ്രസിഡന്റെ പാസ്റ്റർ ഷിബു തോമസ്, ട്രഷറർ ജോഷ്വ ജോസഫ് എന്നിവർ ഏറ്റുവാങ്ങി. സെക്രട്ടറി എബി ജോയ്, യൂത്ത് കോർഡിനേറ്റർ പാസ്റ്റർ സിബി തോമസ്, എന്നിവരും നാഷണൽ പ്രതിനിധികളും ലോക്കൽ കമ്മിറ്റി കൺവീനർ പാസ്റ്റർ എബ്രഹാം തോമസ്, കോർഡിനേറ്റർ പാസ്റ്റർ ബൈജു തേവതേരിൽ, സെക്രട്ടറി ജോൺസ് എബ്രഹാം , ട്രഷറർ ഫിലിപ്പ് ഉമ്മൻ എന്നിവരെ കൂടാതെ മറ്റ് കമ്മിറ്റി അംഗങ്ങളും സഹോദര സഭകളിലെ ശുശ്രൂഷകന്മാരും വിശ്വാസികളും പങ്കെടുത്തു. സഹോദരിമാരെ പ്രതിനിധാനം ചെയ്ത് ഷീല തോമസ് (പ്രസിഡന്റ്), ദീനാ ഡാനിയേൽ (വൈസ് പ്രസിഡന്റ്) എന്നിവർ സംബന്ധിക്കുകയും പ്രവർത്തനത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. റവ. വില്യം ലീ മുഖ്യ പ്രഭാഷണം നടത്തി. പാസ്റ്റർ കെ. ജെ. മാത്യു ആശംസയും അറിയിച്ചു.
അറ്റ്ലാന്റ സിറ്റിയുടെ വടക്കൻ പ്രദേശമായ ഡുലൂത്തിലുള്ള 13,000 പേർക്ക് ഇരിക്കാവുന്ന ഗ്വിന്നറ്റ് എറീന കൺവൻഷൻ സെന്ററാണ് ഭാരവാഹികൾ തിരഞ്ഞെടുത്തിരിക്കുന്നത്. ആഡംബര നിലയിലുള്ള താമസ സൗകര്യങ്ങളും ഇതിനടുത്ത് തന്നെ ക്രമീകരിച്ചിട്ടുണ്ട്. അമേരിക്കയുടെ വിവിധ സ്ഥലങ്ങളിൽ നിന്നും അറ്റ്ലാന്റാക്കു യാത്രാ സൗകര്യമുള്ളതുകൊണ്ട് എല്ലാവരെയും ഉൾകൊള്ളുന്നവിധം വിശാലമായ സ്ഥലമാണ് ഈ വർഷ ത്തെ സമ്മേളനത്തിനായി ക്രമീകരിച്ചിരിക്കുന്നത്. “ദൈവമുമ്പാകെ നിൽപ്പനായി നാം പ്രാപ്തരാകുക” (ലൂക്കോസ് 21:36) എന്നതാണ് ചിന്താവിഷയം.

സമ്മേളനത്തിന്റെ ഭാരവാഹികളായി റവ.ഡോ. ഷിബു തോമസ് (പ്രസിഡന്റ്), റവ. ഫിന്നി വർഗീസ് (വൈസ് പ്രസിഡന്റ്), എബി ജോയ് (സെക്രട്ടറി), ജോഷ്വ ജോസ ഫ് (ട്രഷറാർ), റവ. സിബി തോമസ് (യൂത്ത്) എന്നിവരെ കൂടാതെ നാഷണൽ – ലോക്കൽ കമ്മിറ്റികളും പ്രവർത്തിച്ചു വരുന്നു.
മെയ് 15 ന് മുമ്പായി രജിസ്റ്റർ ചെയ്താൽ താമസ- ഭക്ഷണ സൗകര്യങ്ങൾക്ക് പ്രത്യേകമായ ഇളവ് ലഭിക്കുന്നതാണ്. മെയ് 15 ന് മുമ്പായി രജിസ്റ്റർ ചെയ്യണമെന്നും കൂടാതെ വിവിധ നിലകളിൽ സ്പോൺസർ (Ambassador, Grand, Mega, Personal) ചെയ്യാൻ ആഗ്രഹിക്കു ന്നവരും ഈ അവസരങ്ങൾ പ്രയോജനപ്പെടുത്തണമെന്നും ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾ www.nacogconference.com എന്ന വെബ്‌സൈറ്റിൽ നിന്നും ലഭ്യമാണ്.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.