ന്യൂഡൽഹി: നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) പ്രസിഡന്റ് കോൺറാഡ് സാങ്മ മേഘാലയ മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ദിവസങ്ങള്‍ പിന്നിടും മുന്‍പ് പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ വേളാങ്കണ്ണിയില്‍ സന്ദര്‍ശനം നടത്തി.
ഭാര്യ മെഹ്താബ് ചന്ദിയോടൊപ്പമാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച സാങ്മ തീര്‍ത്ഥാടന കേന്ദ്രത്തിലെത്തിയത്. വേളാങ്കണ്ണി തീര്‍ത്ഥാടന കേന്ദ്രത്തിലെ വൈദികര്‍ സാങ്മയ്ക്കു സ്വീകരണം നല്‍കി.

ദേവാലയത്തില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്ന മുഖ്യമന്ത്രിയുടെയും ജീവിത പങ്കാളിയുടെയും ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരിന്നു. വേളാങ്കണ്ണിയില്‍ സന്ദര്‍ശനം നടത്തി പ്രാര്‍ത്ഥിച്ച വിവരം അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെയും പങ്കുവെച്ചിട്ടുണ്ട്.
മേഘാലയയെ സേവിക്കുന്ന ഒരു പുതിയ അധ്യായം ആരംഭിക്കുമ്പോൾ, കർത്താവിന്റെ അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നതിനും അവിടുത്തെ ജ്ഞാനത്തിനും മാർഗനിർദേശത്തിനും വേണ്ടി പ്രാർത്ഥിക്കുന്നതിനും വേളാങ്കണ്ണിയില്‍ എത്തിയത് അനുഗ്രഹമായി കാണുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
തീര്‍ത്ഥാടന കേന്ദ്രത്തെ കുറിച്ചുള്ള വിവരങ്ങളും അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. അത്ഭുതങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന കത്തോലിക്കാ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് ഈ ബസിലിക്കയെന്നും ആരോഗ്യം, സമാധാനം, സമൃദ്ധി എന്നിവ സംസ്ഥാനത്തെ ജനങ്ങൾക്ക് നൽകട്ടെയെന്നും അവിടുത്തെ അനുഗ്രഹം നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ നിലനിൽക്കട്ടെയെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

തീര്‍ത്ഥാടന കേന്ദ്രത്തിലെ ചിത്രങ്ങള്‍ സഹിതമായിരിന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. അടിയുറച്ച ക്രൈസ്തവ വിശ്വാസിയായ സാങ്മ തന്റെ ക്രിസ്തു വിശ്വാസം പ്രഘോഷിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയും കാണിക്കാത്ത വ്യക്തി കൂടിയാണ്.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.