പ്രധാനമന്ത്രി മാേദി ഉദ്ഘാടനം ചെയ്ത് ഒരാഴ്ച കഴിയുംമുമ്പ്‌ ബംഗളുരു – മൈസൂരു എക്‌സ്‌പ്രസ് വേയില്‍ കുഴികള്‍

പ്രധാനമന്ത്രി മാേദി ഉദ്ഘാടനം ചെയ്ത് ഒരാഴ്ച കഴിയുംമുമ്പ്‌ ബംഗളുരു – മൈസൂരു എക്‌സ്‌പ്രസ് വേയില്‍ കുഴികള്‍

മൈസൂരു‌: ഏറെ കൊട്ടിഘോഷിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ബംഗളുരു – മൈസൂരു എക്‌സ്‌പ്രസ് വേയില്‍ കുഴികള്‍ രൂപപ്പെട്ടതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംഭവം ബി ജെ പിക്കെതിരെ പരാമാവധി ഉപയോഗപ്പെടുത്താനാണ് കോണ്‍ഗ്രസ് നീക്കം.

ബംഗളുരു – രാമനഗര അതിര്‍ത്തിയിലുള്ള ബിഡദി ബൈപ്പാസിന് സമീപത്താണ് കുഴികള്‍ രൂപപ്പെട്ടത്. ഈ ഭാഗം ബാരിക്കേഡുകള്‍ വച്ച്‌ കെട്ടിയടച്ചിരിക്കുകയാണ്. ഇതുമൂലം പ്രദേശത്ത് കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. കുഴിയടയ്ക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

റോഡ് മുഴുവന്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്ബ് ഉദ്ഘാടനം നിര്‍വഹിച്ചത് തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടെന്ന് ആരോപിച്ച്‌ നേരത്തേതന്നെ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞദിവസംമുതല്‍ എക്‌സ്‌പ്രസ് വേയില്‍ ടോള്‍ പിരിവ് തുടങ്ങിയിരുന്നു. ഇതിനെതിരെയും പ്രദേശവാസികളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്.

നാഷണല്‍ ഹൈവേ അതോറിട്ടി ഒഫ് ഇന്ത്യ ടോള്‍ പിരിക്കാന്‍ അനുവാദം നല്‍കിയ ദിവസം തന്നെ കര്‍ണാടകയുടെ പൊതുഗതാഗത കമ്ബനിയായ കെഎസ്‌ആര്‍ടിസി ( കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍) ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഈ പാതയിലൂടെ യാത്ര ചെയ്യുന്ന യാത്രക്കാരനില്‍ നിന്നും 20 രൂപ വരെയാണ് ടിക്കറ്റ് ചാര്‍ജില്‍ വര്‍ദ്ധനവ് ഏര്‍പ്പെടുത്തിയത്.

സരിഗെ ബസുകളില്‍ 15 രൂപയും, രാജഹംസ ബസുകളില്‍ 18 രൂപയും, മള്‍ട്ടി ആക്സില്‍ ബസുകളില്‍ 20 രൂപയും അധികമായി വാങ്ങും. എക്സ്പ്രസ് വേയില്‍ മാത്രം ഓടുന്ന ബസുകളില്‍ യാത്ര ചെയ്യുന്ന യാത്രക്കാരില്‍ നിന്ന് മാത്രമേ ഇത്തരത്തില്‍ അധിക നിരക്ക് വാങ്ങുകയുള്ളു എന്ന് കെ എസ് ആര്‍ ടി സി അറിയിച്ചിട്ടുണ്ട്.

കര്‍ണാകയിലെ പുതിയ എക്‌സ്‌പ്രസ് വേയില്‍ രണ്ട് ടോള്‍ പ്ലാസകളാണുള്ളത്. ബസുകള്‍ക്ക് 460 രൂപയാണ് ഒരു വശത്തേക്ക് ടോളായി വാങ്ങുന്നത്. 24 മണിക്കൂറിനുള്ളില്‍ മടക്കയാത്ര ചെയ്താല്‍ 690 രൂപ മതിയാവും. ബസിന്റെ പ്രതിമാസ പാസിന് 15,325 രൂപയാണ് ഈടാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!