ഡബ്യുഎംഇ യൂത്ത് ഫെലോഷിപ്പ് ജനറൽ ക്യാംപ് ഏപ്രിൽ 6 മുതൽ മല്ലപ്പള്ളിയിൽ

ഡബ്യുഎംഇ യൂത്ത് ഫെലോഷിപ്പ് ജനറൽ ക്യാംപ് ഏപ്രിൽ 6 മുതൽ മല്ലപ്പള്ളിയിൽ

റാന്നി: വേൾഡ് മിഷൻ ഇവാഞ്ചലിസം (WME) ചർച്ച് ഓഫ് ഗോഡ് യൂത്ത് ഫെലോഷിപ്പ് താലന്ത് പരിശോധനയും ജനറൽ ക്യാമ്പും 2023 ഏപ്രിൽ 6 മുതൽ 8 വരെ മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി ബഥേൽ ക്യാംപ് സെൻ്ററിൽ നടക്കും.

ക്യാമ്പ് ഏപ്രിൽ 6 രാവിലെ 9:30 ന് ആരംഭിച്ച് 8 ശനി 2 മണിക്ക് അവസാനിക്കും. ഡബ്യുഎംഇ നാഷണൽ ചെയർമാൻ റവ. ഒ.എം. രാജുക്കുട്ടി ഉദ്ഘാടനം ചെയ്യും. യൂത്ത് ഫെലോഷിപ്പ് ഡയറക്ടർ എം. കെ. സുരേഷ്, സെക്രട്ടറി ജേക്കബ് മാത്യു എന്നിവർ നേതൃത്വം നൽകും.

വിവിധ ജില്ലകളിൽ നിന്നായി അഞ്ഞൂറിലധികം യുവജനങ്ങൾ ക്യാംപിൽ പങ്കെടുക്കറും.

ഡിസ്ട്രിക്ട് താലന്ത് പരിശോധനയിൽ വിജയികളായവർക്കാണ് സ്റ്റേറ്റ് താലന്ത് പരിശോധനയിൽ പങ്കെടുക്കാൻ സാധിക്കുന്നത്. 6 വിഭാഗങ്ങളിലായി സംഗീതം, ശാസ്ത്രീയ സംഗീതം, കഥാ-കവിത രചന, സമൂഹഗാനം, പ്രസംഗം, ഉപന്യാസം, വാക്യമത്സരം, ബൈബിൾ ക്വിസ്, ഉപകരണ സംഗീതം തുടങ്ങിയ ഇനങ്ങളിൽ മത്സരം നടക്കും. ക്യാമ്പിൻ്റെ സമാപന സമ്മേളനത്തിൽ താലന്ത് പരിശോധന വിജയികൾക്ക് സമ്മാനം നൽകും.

കഴിഞ്ഞവർഷം പത്ത് – പന്ത്രണ്ട് ക്ലാസ് പരീക്ഷകളിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർത്ഥികൾക്കുള്ള അവാർഡും നൽകുന്നതാണ്. ബൈബിൾ സ്റ്റഡി, ആരാധന, സമർപ്പണം, വിവിധ വിഷയങ്ങളിലുള്ള ക്ലാസ്സുകൾ, മിഷൻ ചലഞ്ച്, ഗെയിം എന്നിവ ക്യാംപിൻ്റെ പ്രധാനാകർഷണമായിരിക്കും.

ലേഡീസ് ഫെലോഷിപ്പ് പ്രസിഡൻ്റ് സൂസൻ രാജുക്കുട്ടി, സൺഡേ സ്കൂൾ ഡയറക്ടർ ഷാനോ പി. രാജ്, സെക്രട്ടറി സുബിൻ എം.കെ. എന്നിവർ ആശംസകൾ അറിയിക്കും. യൂത്ത് ഫെല്ലോഷിപ്പ് ബോർഡ് മെമ്പർമാർ, ഓർഗനൈസർമാർ, വൈഎഫ് സെക്രട്ടറിമാർ എന്നിവരടങ്ങിയ കമ്മറ്റികൾ ക്യാംപിന് നേതൃത്വം നൽകുന്നത്. യൂത്ത് ക്വയർ ആരാധനക്ക് നേതൃത്വം നൽകുന്നതാണ്.

രജിസ്ട്രേഷൻ മാർച്ച് 20 വരെ. ഫീസ് 600 രൂപ.

കൂടുതൽ വിവരങ്ങൾക്ക് :
WME YF Camp Publicity
Jacob Mathew
+91 96451 00091

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!