By: എബ്രഹാം തോട്ടുമാലിൽ
തിരുവല്ല: ഉത്തരേന്ത്യൻ മലയാളി മിഷണറിയുടെ മകൻ ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷ(നീറ്റ്) യിൽ
50-ാം റാങ്ക് നേടി. പത്തനംംതിട്ട കറ്റോട് കുഴിപ്പറമ്പിൽ പാസ്റ്റർ കുര്യാക്കോസ് തോമസിന്റെ മകൻ ഫിലമോൻ കുര്യാക്കോസാണ് ദേശീയ പ്രവേശനപരീക്ഷയിൽ തിളക്കമുള്ള റാങ്ക് നേടിയത്. കേരളത്തിൽ നിന്നും പരീക്ഷ എഴുതിയവരിൽ നാലാം റാങ്ക്(705 മാർക്ക്) ആണ്.
ആദ്യ അമ്പത് റാങ്കിൽ നാല് മലയാളികൾ മാത്രമാണ് ഇടം നേടിയത്. പന്ത്രണ്ടാം റാങ്ക് നേടിയ ഐഷ എസ്(710 മാര്‍ക്ക്), 22-ാം റാങ്കുള്ള ലുലു എ(706 മാര്‍ക്ക്), 25-ാം റാങ്ക് നേടിയ സനീഷ് അഹമ്മദ്(705 മാര്‍ക്ക്) എന്നിവരാണ് മറ്റ് മലയാളികൾ. മാര്‍ക്കിനൊപ്പം മറ്റ് വെയിറ്റേജുകളും കണക്കാക്കിയാണ് റാങ്ക് നിശ്ചയിക്കുന്നത്.
നൂറ് ശതമാനം മാര്‍ക്കോടെ(720ല്‍ 720) പെർഫെക്ട് സ്കോര്‍ നേടിയ ഒഡീഷ സ്വദേശി ഷോയേബ് അഫ്താബും ഡല്‍ഹി സ്വദേശിനി ആകാംക്ഷ സിങും യഥാക്രമം ഒന്നും രണ്ടും റാങ്കുകള്‍ കരസ്ഥമാക്കി റെക്കാഡിട്ടു. നീറ്റില്‍ ആദ്യമായാണ് ഈ നേട്ടം.
ഡൽഹി എയിംസിൽ എംബിബിഎസ് പഠിക്കാനാണ് ഫിലമോൻ്റെ ആഗ്രഹം. കാഞ്ഞിരപ്പള്ളി സെൻ്റ്. ആൻ്റണീസ് പബ്ലിക്ക് സ്കൂളിലെ വിദ്യാർത്ഥിയാണ്. പത്താം ക്ലാസ് വരെ ഷിംലയിലായിരുന്നു പഠനം.
പാസ്റ്റർ കുര്യാക്കോസ് തോമസിന്റെ കുടുംബം
പാസ്റ്റർ കുര്യാക്കോസ് തോമസ് – അമ്പിളി മത്തായി ദമ്പതികൾ പതിനഞ്ച് വർഷമായി ഷിംലയിൽ മാവേലിക്കര കല്ലുമല ചർച്ച് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകരാണ്. സഹോദരൻ നഥനേയൽ ചങ്ങനാശേരി സാപ്സ് സ്കൂളിൽ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.
ക്രൈസ്തവചിന്തയുടെ അഭിനന്ദനങ്ങൾ.






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.