–സാബു തൊട്ടിപ്പറമ്പിൽ
ഇടുക്കി : ജനസമൂഹത്തിൻെറ ജീവിത നിലവാരം മെച്ചപ്പെട്ടാൽ പിന്നേ വേണ്ടത് മനഃസമാധാനം ആണ്.
ഇന്ത്യയിലെ ഇരുപത്തൊന്ന് സംസ്ഥാനങ്ങളിൽ ക്രിസ്ത്യൻ ജന വിഭാഗത്തെ കടന്നാക്രമിക്കുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാഷ്.ഇന്ത്യയിലെ മറ്റെത് സംസ്ഥാനത്തേക്കാളും സമാധാന അന്തരീക്ഷം നിലനിൽക്കുന്നത് കേരളത്തിൽ ആണ്.

ക്രിസ്തിയ സമുദായത്തേ അതിക്രൂരമായി പീഡിപ്പിക്കപ്പെടുന്നുവെന്ന് ഡൽഹിയിൽ നടന്ന വലിയ ഒരു സമരത്തിൻെറ ഭാഗമായി അവർതന്നേ പറയുകയുണ്ടായി. ഛത്തിസ്ഘട്ടിൽ നിന്ന് ആയിരങ്ങൾ പാലയനം ചെയ്യുന്നു. നിരവധി സ്ത്രീകളെ പൊതുജന മധ്യത്തിൽ അപമാനിക്കുന്നു.
ഈ ക്രൂരകൃത്യങ്ങളൊക്കെ ചെയ്യുന്നത് മത പരിവർത്തനത്തിൻെറ പേര് പറഞ്ഞുകൊണ്ടാണ്. കുഴപ്പക്കാരയവരെ പോലീസിന് സംരക്ഷിക്കുന്ന സമീപനമാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നടിത്ത് സംഭവിക്കുന്നത്.
ഇന്ത്യയിലെ ക്രിസ്തിയ സമൂഹത്തിനെതിരെയുള്ള അതിക്രമങ്ങളെ ശക്തമായി പ്രതികരിച്ചുകൊണ്ട് നൂറ് റിട്ടേയർഡ് ഐ.എ.എസ് -കാർ ഗവഃമെൻ്റിന് കത്ത് എഴുതി. വർഗ്ഗിയ ശക്തികൾ ലക്ഷ്യമിടുന്നത് സമാധാന അന്തരീക്ഷം തകർക്കാനാണ്.
ഇവിടെ നാനാമതസ്തരേയും സംരക്ഷിക്കുകയും, സഹായിക്കുകയും ചെയ്യുന്ന നിലപാടാണ് സംസ്ഥാന ഗവഃമെൻ്റിന് ഉള്ളത്. ഗോവിന്ദൻ മാഷ് പറഞ്ഞു. കേന്ദ്രനയങ്ങളിൽ പ്രതിക്ഷേധിച്ചുകൊണ്ട് കേരളത്തിലൂടനീളം നടന്നുകൊണ്ടിരിക്കുന്ന ജനകീയ പ്രധിരോധ ജാഥയിൽ നെടുംകണ്ടം സമ്മേളനത്തിൽ സംസ്സാരിക്കുകയായിരുന്നു സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാഷ്.
സമ്മേളനത്തിൽ സംസ്ഥാന നേതാക്കളായ എം.സ്വരാജ്, ഡോ.കെ.ടി.ജലീൽ, പി.കെ.ബിജു, ജെയ്ക്ക് സി തോമസ്സ്, സി.എസ്.സുജാത എന്നിവരും സംസാരിച്ചു.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.