ബിഷപ്പ് കെ. പി. യോഹന്നാന്റെ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

ബിഷപ്പ് കെ. പി. യോഹന്നാന്റെ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ശബരിമല വിമാനത്താവളത്തിനായി ബിലീവേഴ്സ് ചർച്ചിൻ്റെ കൈയ്യിലുള്ള ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ച്ചി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ന​ട​പ​ടി.
ഭൂമി ഏറ്റെടുക്കലിനെതിരെ ബിഷപ്പ് കെ. പി. യോഹന്നാൻ്റെ ബിലീവേഴ്സ് ചർച്ചിനു വേണ്ടി അയന ചാരിറ്റബിൾ ട്രസ്റ്റാണ് കോടതിയെ സമീപിച്ചത്. ജൂ​ലൈ​യി​ല്‍ ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി സ്‌​റ്റേ ചെ​യ്തി​രു​ന്നു.

ചെ​റു​വ​ള്ളി എ​സ്‌​റ്റേ​റ്റി​ലെ 2263 ഏ​ക്ക​ര്‍ ഭൂ​മി വി​മാ​ന​ത്താ​വ​ള​ത്തി​നാ​യി ഏ​റ്റെ​ടു​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്താ​ണ് അ​യ​ന ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഭു​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍​ക്കു കോ​ട്ട​യം ക​ള​ക്ട​ര്‍​ക്ക് അ​നു​വാ​ദം ന​ല്‍​കി റ​വ​ന്യു സെ​ക്ര​ട്ട​റി​യാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം സം​ബ​ന്ധി​ച്ചു വ​ര്‍​ഷ​ങ്ങ​ളാ​യി ത​ര്‍​ക്ക​മു​ള്ള​തി​നാ​ല്‍ ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ നി​യ​മ​ത്തി​ലെ 77ാം വ​കു​പ്പ് അ​നു​സ​രി​ച്ച് കോ​ട​തി​യി​ല്‍ ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക കെ​ട്ടി​വ​ച്ച് ഏ​റ്റെ​ടു​ക്കാ​നാ​യി​രു​ന്നു നി​ര്‍​ദേ​ശം.

ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം ത​ങ്ങ​ള്‍​ക്കാ​യ​തി​നാ​ല്‍ കോ​ട​തി​യി​ല്‍ ന​ഷ്ട​പ​രി​ഹാ​ര തു​ക കെ​ട്ടി​വ​ച്ച് ഭൂ​മിയേറ്റെ​ടു​ക്കു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നാ​യി​രു​ന്നു ഹ​ര്‍​ജി​ക്കാ​രു​ടെ വാ​ദം.

എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സർക്കാരിനാണെന്നായിരുന്നു ഹൈക്കോടതിയിൽ സർക്കാർ നിലപാട്. ഉടമസ്ഥാവകാശം തെളിയിക്കാൻ കോടതി വിധിയുണ്ടോ എന്ന് നേരത്തെ കോടതി സർക്കാരിനോട് ചോദിച്ചിരുന്നു. സ്വന്തം ഭൂമിയാണെങ്കിൽ നഷ്ടപരിഹാരം നൽകുന്നതെന്തിനെന്നും കോടതി ചോദിച്ചിരുന്നു. ഭൂമിയുടെ വിലയല്ല, കാർഷിക വിളകൾക്കുള്ള നഷ്ടപരിഹാരമാണ് നൽകുന്നത് എന്നായിരുന്നു സർക്കാർ വാദം. ഇത് കോടതി തള്ളുകയായിരുന്നു.

പാട്ടകരാർ കാലാവധി കഴിഞ്ഞ ഭൂമിയാണ് ഹാരിസൺസ് മലയാളം ലിമിറ്റഡിൻ്റെ കൈയ്യിൽ നിന്നും ബിഷപ്പ് കെ. പി. യോഹന്നാൻ്റെ കീഴിലുള്ള അ​യ​ന ചാ​രി​റ്റ​ബി​ള്‍ ട്രസ്റ്റ് വാങ്ങിയത്.

അതേസമയം, സ്ഥലം ഏറ്റെടുക്കൽ നടപടികൾ കളക്ടറെ ഏൽപിച്ചുകൊണ്ടുള്ള റവന്യൂ സെക്രട്ടറിയുടെ ഉത്തരവിലെ മറ്റു വ്യവസ്ഥകളിൽ കോടതി ഇടപെട്ടിട്ടില്ല. അതിനാൽ മറ്റു മാർഗങ്ങളിലൂടെ സ്ഥലമേറ്റെടുക്കൽ നടപടികളുമായി സർക്കാരിന് മുന്നോട്ടുപോകാനാകും. എന്നാൽ ഉത്തരവിലെ പ്രധാന വ്യവസ്ഥ റദ്ദാക്കിയ സാഹചര്യത്തിൽ തുടർനടപടികൾ എത്തരത്തിലായിരിക്കണമെന്ന കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!