ചെറുവക്കൽ: തീയതിനെ വെറുത്തു അതിനെ ഉപേക്ഷിച്ച് നല്ലതിനെ സ്വീകരിച്ചു അതിനോട് ചേർന്ന് ജീവിക്കുവാൻ കുട്ടികളെ പ്രാപ്തരായക്കണമെന്നും അതിനുള്ള പ്രായോഗിക പരിശീലനമാണ് വി ബി എസ്സിലൂടെ നൽകുന്നതെന്നും ഇന്ത്യൻ പെന്തകോസ്ത് ദൈവസഭ ജനറൽ കൗൺസിൽ അംഗവും സൺഡേ സ്കൂൾ മുൻ ഡയറക്ടറുമായ പാസ്റ്റർ വർഗീസ് മത്തായി പറഞ്ഞു. ഐ പി സി കേരളാ സ്റ്റേറ്റ് സൺഡേ സ്കൂളിൻ്റെ ആഭിമുഖ്യത്തിലുള്ള പവർ വി ബി എസ് -2023 കൊല്ലം ജില്ലാ ലീഡേഴ്സ് പരിശീലന സെമിനാർ ചെറുവക്കൽ ന്യൂ ലൈഫ് സെമിനാരിയിൽ ഉൽഘാടനം ചെയ്യുകയായിരുന്നു പാസ്റ്റർ വർഗീസ് മത്തായി.
സൺഡേ സ്കൂൾ സംസ്ഥാന ജനറൽ സെക്രട്ടറി പാസ്റ്റർ തോമസ് മാത്യു ചാരുവേലി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടർ പാസ്റ്റർ ജോസ് തോമസ് ജേക്കബ് സെമിനാറിന് നേതൃത്വം നൽകി. പാസ്റ്റർമാരായ പി വി ഉമ്മൻ, സാം മാത്യു, ബിജു ജോസഫ്, രാജൻ വർഗീസ്, സാജൻ ഈശോ, ബ്ര. പി പി ജോൺ എന്നിവർ പ്രസംഗിച്ചു. സുവി. ടിജു, ബ്ര. വിൽജി, സിസ്റ്റർ ജോഷിന എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ബിജുമോൻ കിളിവയൽ സ്വാഗതം പറഞ്ഞു.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.