നോയിഡ: “ഹാർവെസ്റ്റ് മിഷൻ ഫെസ്റ്റിവൽ 2023” നാളെ റവ. ബാബു ജോൺ ഗ്രെറ്റർ നോയിഡയിൽ ഉത്ഘാടനം ചെയ്യും. റവ. ഡോ. ബിജു ജോൺ അധ്യക്ഷത വഹിക്കും.
നാളെ മുതൽ 12 ഞായർ വരെയാണ് സമ്മേളനം നടക്കുന്നത്. പാസ്റ്റർ വർഗ്ഗീസ് മത്തായി, പാസ്റ്റർ കെ. ജെ. തോമസ് കുമളി, ഡോ. ഓമന റസ്സല്‍ എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും.
ഹർവെസ്റ്റ് മിഷൻ സെന്ററിന്റെ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഈ സമ്മേളനത്തിൽ പങ്കെടുക്കുവാൻ പൂർവ്വ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള പ്രേഷിതപ്രവർത്തകർ വന്നുതുടങ്ങി. ദൈവശാസ്ത്ര പഠനം പൂർത്തിയാക്കി വടക്കേ ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും സഭാപ്രവർത്തനം നടത്തുന്ന ഹാർവെസ്റ്റ് മിഷനറിമാരുടെ കുടുംബസംഗമം കൂടിയാണ് ഈ സമ്മേളനം.
ഗ്രെയിറ്റർ നോയിഡയുടെ സമീപ പ്രദേശങ്ങളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും ആയിരക്കണക്കിന് ശുശ്രുഷകൻമാരും വിശ്വാസികളും ഓരോ ദിവസവും സമ്മേളനത്തിൽ എത്തിച്ചേരുമെന്ന് പ്രിൻസിപ്പാൾ ഡോ. ബിജു ജോൺ അറിയിച്ചു.
എല്ലാ ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ശുശ്രൂഷക സെമിനാറുകളും 6 മുതൽ രാത്രി 9 വരെ പൊതുസമ്മേളനവും നടക്കും. ഞായറാഴ്ച്ച രാവിലെ നടക്കുന്ന സംയുക്ത സഭായോഗത്തിൽ ഹർവെസ്റ്റ് മിഷൻ ശുശ്രൂഷകന്മാരും വിശ്വാസികളും പങ്കെടുക്കും.
ഹാർവെസ്റ്റ് സെമിനാരിയിൽ നിന്നും വേദപഠനം പൂർത്തിയാക്കിയ 21-ആം ബാച്ച് വിദ്യാർത്ഥികളുടെ ഗ്രാഡുവേഷൻ സർവ്വീസ് ഞായറാഴ്ച്ച വൈകിട്ട് 4 മണിക്ക് ആരംഭിക്കും.ഡയറക്ടർ റവ ബാബു ജോൺ, പ്രിൻസിപ്പൾ ഡോ. ബിജു ജോൺ എന്നിവർ നേതൃത്വം വഹിക്കും.
-ഷാജി ആലുവിള























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.