അലഹബാദ്: ഗോഹത്യ നടത്തുന്നവരും അതിന് കൂട്ടുനിൽക്കുന്നവരും നരകത്തിൽ ചീഞ്ഞഴുകുമെന്ന് അലഹബാദ് ഹൈക്കോടതി. പശുക്കളെ കൊന്നതുമായി ബന്ധപ്പെട്ട് തനിക്കെതിരായ ക്രിമിനല്‍ കേസ് റദ്ദാക്കണമെന്ന് ആശ്യപ്പെട്ട് മുഹമ്മദ് അബ്ദുള്‍ ഖാലിക് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ഷമിം അഹമ്മദ് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.
രാജ്യത്ത് പശുക്കളെ സംരക്ഷിത മൃഗമായി പ്രഖ്യാപിക്കണം. പശുക്കളെ കൊല്ലുന്നത് നിര്‍ത്തണമെന്നും ഗോഹത്യ രാജ്യത്ത് നിരോധിക്കുന്നതിനായി കേന്ദ്രം അനുയോജ്യ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹൈക്കോടതി ജസ്റ്റിസ് ഷമീം അഹമ്മദിന്റെ ബെഞ്ച് നിരീക്ഷിച്ചു.
‘ഇന്ത്യ മതേതര രാജ്യമായതിനാല്‍ നാം എല്ലാ മതങ്ങളെയും ബഹുമാനിക്കണം. ഹിന്ദുമതത്തില്‍ പശു ദൈവികവും പ്രകൃതിയുടെ നന്മയുടെ പ്രതിനിധിയാണെന്നുമാണ് വിശ്വാസം. അതിനാല്‍ അവ സംരക്ഷിക്കപ്പെടുകയും ആദരിക്കപ്പെടുകയും വേണം’, കോടതി പറഞ്ഞു. ഗോഹത്യ നടത്തുന്നവരും അതിന് അനുവാദം നല്‍കുന്നവരും തങ്ങളുടെ ശരീരത്തില്‍ രോമങ്ങള്‍ ഉള്ളിടത്തോളം കാലം നരകത്തില്‍ ചീഞ്ഞഴുകുമെന്നാണ് കരുതപ്പെടുന്നത്. ഹിന്ദുമത വിശ്വാസപ്രകാരം മതപുരോഹിതരെയും പശുക്കളെയും ബ്രഹ്മാവ് ഒരേസമയമാണ് സൃഷ്ടിക്കുന്നത്. പുരോഹിതര്‍ മന്ത്രോച്ചാരണം ചെയ്യുമ്പോള്‍ പൂജകള്‍ക്ക് ആവശ്യമായ നെയ്യ് നല്‍കാന്‍ പശുക്കള്‍ക്ക് കഴിയുന്നുവെന്നും കോടതിക്ക് മുമ്പാകെ വന്ന ഹര്‍ജി തള്ളിക്കൊണ്ട് ബെഞ്ച് പറഞ്ഞു.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.