കൊല്ലം കരുനാഗപ്പള്ളിയിലാണ് വഴിയാത്രക്കാരനായ ചിത്രകാരന്‍ വരച്ച ചിത്രങ്ങള്‍ മായ്ച്ച് പാര്‍ട്ടി പരിപാടിയുടെ ചുവരെഴുത്ത് നടത്തിയത്.
സിപിഎം ജനകീയ പ്രതിരോധ യാത്രയുടെ ഭാഗമായുള്ള ചുവരെഴുത്താണ് ചിത്രം മായ്ച്ച് കളഞ്ഞ് നടത്തിയത്. സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വഴിയാത്രക്കാരനായ വൃദ്ധനാണ് ഒരാഴ്ചയെടുത്ത് ചുവരില്‍ ഗ്രാമീണ ഭംഗി നിറയുന്ന ചിത്രം വരച്ചുതീര്‍ത്തത്.
ചിത്രം കാണുന്നതിനായി വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ എത്തുന്നുണ്ടായിരുന്നു. കരുനാഗപ്പള്ളി കെഎസ്‌ആര്‍ടിസി ബസ്റ്റ് സ്റ്റാന്റിലെത്തുന്നവര്‍ സമീപത്തെ കടയുടെ ചുവരിലാണ് ചിത്രം വരച്ചിരുന്നത്. സമൂഹമാധ്യമങ്ങളില്‍ ഈ ചിത്രം പ്രടരിച്ചതോടെയാണ് ആളുകള്‍ എത്തിതുടങ്ങിയത്. ചിത്രം കാണാനായി എത്തുന്നവര്‍ ചെറിയ സംഭാവനകള്‍ വയോധികന് നല്‍കുമായിരുന്നു.
ചിത്രം ചുവരില്‍ നിന്ന് മായ്ച്ച് കളഞ്ഞതോടെ വയോധികന് ഏക വരുമാന മാര്‍ഗം കൂടി നിലച്ചിരിക്കുകയാണ്. തിരുവനന്തപുരം സ്വദേശിയാണ് സദാനന്ദനാണ് ചിത്രങ്ങള്‍ വരച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.