മതപരിവർത്തനം ആരോപിച്ച് ഉത്തരപ്രദേശിൽ മലയാളി പാസ്റ്ററേയും ഭാര്യയും പൊലീസ്അറസ്റ്റ് ചെയ്തത് സമ്മർദത്തിനു വഴങ്ങിയെന്ന് റിപ്പോർട്ടുകൾ

മതപരിവർത്തനം ആരോപിച്ച് ഉത്തരപ്രദേശിൽ മലയാളി പാസ്റ്ററേയും ഭാര്യയും പൊലീസ്
അറസ്റ്റ് ചെയ്തത് സമ്മർദത്തിനു വഴങ്ങിയെന്ന് റിപ്പോർട്ടുകൾ

ഡൽഹി: മതപരിവർത്തനം ആരോപിച്ച് ഉത്തരപ്രദേശിൽ മലയാളി പാസ്റ്ററേയും ഭാര്യയും പൊലീസ് അറസ്റ്റ് ചെയ്തത് സമ്മർദത്തിനു വഴങ്ങിയെന്ന് റിപ്പോർട്ടുകൾ. ഗസിയാബാദ് ഇന്ദിരാപുരത്ത് ശാരോൺ ഫെലോഷിപ്പ് ചർച്ച് പാസ്റ്റർ സന്തോഷ് ജോൺ എബ്രഹാമും(55), ഭാര്യ ജിജി(50) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

പാസ്റ്ററും ഭാര്യയും ഞായറാഴ്ച ഹാളിൽ ശുശ്രൂഷ നടത്തുന്നതിനിടെ ഒരു സംഘം ഗുണ്ടകൾ എത്തി സംഘർഷം സൃഷ്ടിക്കുകയായിരുന്നുവെന്ന് ഇവരുടെ സുഹൃത്ത് മീനാക്ഷി സിങ് പറഞ്ഞു. തിങ്കളാഴ്ച ഇവരുടെ വീട്ടിലെത്തിയാണ് പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.

തീവ്രഹിന്ദുത്വ സംഘടനയായ ബജ്‌റംഗ്ദളിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് സന്തോഷ് ജോണിനെയും ഭാര്യ ജിജി ജോണിനെയും കസ്റ്റഡിയിൽ എടുത്തത്. പൊലീസ് സ്റ്റേഷന് മുന്നിൽ സംഘപരിവാർ പ്രവർത്തകർ പ്രതിഷേധിച്ചതിനെ തുടർന്നുണ്ടായ സമ്മർദത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ദമ്പതികളുടെ ഫോണും ലാപ്‌ടോപ്പും പിടിച്ചെടുത്തിട്ടുണ്ട്.

സന്തോഷും ഭാര്യയും പ്രസംഗങ്ങൾ നടത്തുമെങ്കിലും ആരെയും മതപരിവർത്തനത്തിന് നിർബന്ധിക്കാറില്ലെന്ന് അയൽവാസികൾ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. നടപടിക്കെതിരെ ശശി തരൂർ രംഗത്ത് വന്നു. ആരോപണങ്ങളുടെ പേരിൽ ഇത്തരം അറസ്റ്റുകൾ നടക്കുന്നത് രാജ്യത്തിന്റെ യശ്ശസ് ഇല്ലാതാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് തരൂരിന്റെ പ്രതികരണം.

2021ലെ ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമപ്രകാരമാണ് കേസ്. അടുത്തയാഴ്ച്ച ഇരുവരുടേയും ജാമ്യാപേക്ഷ കോടതി പരിഗണിക്കും.

1996 മുതൽ സന്തോഷ് ജോൺ ദേശീയ തലസ്ഥാന മേഖലയായ ഗാസിയാബാദിൽ ശുശ്രൂഷയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!