ഹൃദയപൂർവ്വം പൊതിച്ചോറുമായി പള്ളിപ്പാട് ഡി. വൈ.എഫ്.ഐ

ഹൃദയപൂർവ്വം പൊതിച്ചോറുമായി പള്ളിപ്പാട് ഡി. വൈ.എഫ്.ഐ

-ഷാജി ആലുവിള

ആലപ്പുഴ: അന്നദാനം മഹാദാനമെന്നും, അണ്ണാറക്കണ്ണനും തന്നാലായതെന്നുമുള്ള പഴമോഴി ഇവിടെയും യാഥാർഥ്യമാക്കുകയാണ് ആലപ്പുഴ ജില്ലയിലെ  ഒരുകൂട്ടം സാമൂഹിക പ്രവർത്തകർ.

ഡി.വൈ.എഫ്.ഐ. ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ 2017 മുതൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ മുഴുവൻ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണപ്പൊതി വിതരണം ചെയ്ത് തുടങ്ങിയത്. ഒരു ദിവസം പോലും മുടങ്ങാതെ ചൈയ്യുന്ന ഈ സേവനത്തിന്റെ സംഘാടകർ പറയുന്നു “ഒരു നേരമെങ്കിലും വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കട്ടെ.’ ഈ സാമൂഹിക പ്രതിബദ്ധതയെ അഭിനന്ദിക്കണം.

മാതൃകാപരാമായാ ഈ ജീവകാരുണ്യ പ്രവർത്തനത്തിന് ഫെബ്രുവരി 27 ൽ പള്ളിപ്പാട് മേഖലാ കമ്മറ്റിയാണ് നേതൃത്വം കൊടുത്തത്. ഇതിന് മുൻനിരയിൽ നിൽക്കുന്നത് ബ്രാഞ്ച് സെക്രട്ടറി ഷിനു വർഗ്ഗീസ് മേഖലാ പ്രവർത്തകരായ പ്രസിഡന്റ് രതീഷ് രാജേന്ദ്രൻ, സെക്രട്ടറി ബാലു, ട്രഷാർ ശാന്തി കൃഷ്ണ, ലോക്കൽ കമ്മറ്റിയഗം അജിത്‌ എന്നിവരാണ്.

പത്തുവർഷമായി പള്ളിപ്പാട് ഡി.വൈ.എഫ് ഐ. പ്രവർത്തകർ ഈ സൽകർമ്മം തുടങ്ങിയിട്ട്. ഏകദേശം നാലായിരം പൊതിച്ചോറാണ് പൊതുജനങ്ങളിൽ നിന്ന് സമാഹരിച്ചു വിതരണം ചെയ്തത്. ഒന്നോ രണ്ടോ ദിവസം മുമ്പ് നോട്ടീസ് മുഖേനെ എല്ലാവീടുകളിലും വിവരം അറിയിക്കും. തുടർന്ന് നിശ്ചിത ദിവസം രാവിലെ ഡി.വൈ.എഫ്.ഐ യുടെ സന്നദ്ധപ്രവർത്തകർ എല്ലാവീടുകളിൽ നിന്നും പൊതിച്ചോറുകൾ ശേഖരിച്ച് മെഡിക്കൽ കോളേജിൽ എത്തിക്കും. രാവിലെ പതിനൊന്നു മണിമുതൽ രോഗികൾക്ക് ഭക്ഷണം വിതരണം ചെയ്യും.

വാഴയിലയിൽ പൊതിഞ്ഞ ചോറിനൊപ്പം സ്വാദിഷ്ടമായ കറികളും ഇലകളിൽ പൊതിഞ്ഞു വെക്കും. കുറഞ്ഞത് അഞ്ചുകൂട്ടം കറികൾ ഒരു പൊതിയിൽ കാണും. ഏറ്റവും കുറഞ്ഞത് രണ്ട് പൊതിയെങ്കിലും ഒരു വീട്ടിൽ നിന്നും സന്മനസോടെ കൊടുക്കാറുണ്ട്.

വിതരണ സമയത്ത് അവശ്യക്കാരയി വരുന്ന ആരെയും വെറും കൈയ്യോടെ വിടുകയില്ല. രോഗികൾ, ഭിക്ഷക്കാർ, വഴിയോര അഭയാർത്ഥികലെന്നിവർക്കും ഇവരുടെ സേവനം ജീവാശ്രയമാണ്. ആൾക്കൂട്ടത്തിനിടയിലും സ്നേഹത്തിന്റെ തൂവൽപക്ഷികളായി നിർദ്രരായ രോഗികൾക്കുവേണ്ടി സന്മനസ്സുള്ള മറ്റു പലരും ഓരോ ദിവസങ്ങളിലും മൂന്നു നേരങ്ങളിലായി ഭക്ഷണ വിതരണം നടത്തിവരുന്നു.

ഒരിക്കൽ ഞാനും വാങ്ങി ഒരു പൊതി. മനസ്സോടെ കൊടുക്കുന്നതിന്റെ മധുരിമ ഓരോ പൊതിയിലുമുണ്ട്. ബിരിയാണി, ഫ്രൈഡ് റൈസ്, മീൻ, മാംസ്യാദികളോട് കൂടിയ ചോറുകളും ഇതിൽ ഉൾപ്പെടുന്നു.

വിശക്കുന്നവനോട് ഉപദേശമല്ല പറയേണ്ടത്. പകരം വിശപ്പടക്കാൻ ആഹാരം കൊടുക്കുന്നതാണ് ദൈവസ്നേഹം. കൊടുക്കുന്നവരെ പോലും പിന്നോട്ട് മാറ്റി വഴിതടയുന്ന പലരുടെയും മുമ്പിൽ നല്ലശമര്യക്കാരന്റെ സ്നേഹം കൊടുത്തുകൊണ്ട് യുവസഖാക്കൾ രക്തദാനവും ചെയ്യുന്നു.

വയറു വിശക്കുന്നവരുടെ മിഴിനിറയാതിരിക്കാൻ,ആശരണരായി വരുന്ന രോഗികൾക്ക് സ്നേഹപൂർവ്വം ആശ്വാസത്തിൽ തണലായി മാറുന്ന ഈ സാമൂഹിക സൽകർമ്മങ്ങളിൽ നമുക്കും പങ്കുചേരാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!