സിഎ മലയാളം ഡിസ്ട്രിക്റ്റ്: വസ്ത്രവിതരണവും സംഗീത വിരുന്നും

സിഎ മലയാളം ഡിസ്ട്രിക്റ്റ്: വസ്ത്രവിതരണവും സംഗീത വിരുന്നും

കട്ടപ്പന: എജി മലയാളം ഡിസ്ട്രിക്ട് ക്രൈസ്റ്റ്സ് അംബാസിഡേഴ്സിൻ്റെ നേതൃത്വത്തിൽ വസ്ത്രവിതരണവും സംഗീത വിരുന്നും കട്ടപ്പന കണ്ണംപടിയിൽ നടക്കും. മാർച്ച് 1, 2 തീയതികളിൽ നടക്കുന്ന ഈ മീറ്റിംഗുകൾ എജി കട്ടപ്പന സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ഷിബു ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ഡിസ്ട്രിക്ട് സിഎ പ്രസിഡൻ്റ് പാസ്റ്റർ ജോസ് റ്റി. ജോർജ് അദ്ധ്യക്ഷത വഹിക്കും.

പകൽ, ഭവന സന്ദർശനവും വൈകിട്ട് ലഹരിക്കെതിരെയുള്ള ഫിലിം പ്രദർശനവും പ്രഭാഷണവും സംഗീത ശുശ്രുഷയും നടക്കും. പാസ്റ്റർ സാബു ചാരുംമൂട്, പാസ്റ്റർ ഷാജി സാമുവൽ, പ്രിൻസ് ഡാനി എന്നിവർ സംഗീത ശുശ്രുഷയ്ക്ക് നേതൃത്വം നല്കും. നിർദ്ധനരായ നൂറ് കുടുംബങ്ങൾക്ക് അവശ്യ വസ്ത്രങ്ങൾ വിതരണം ചെയ്യും.

കണ്ണംപടി എജി ശുശ്രുഷകൻ പാസ്റ്റർ സാം മോനി, കട്ടപ്പന സെക്ഷൻ സിഎ പ്രസിഡൻ്റ് ഷൈജു ഇരട്ടയാർ എന്നിവർ യോഗക്രമീരണങ്ങൾ ചെയ്യും. ഡിസ്ട്രിക്ട് സിഎ വൈസ് പ്രസിഡൻ്റ് പാസ്റ്റർ അജീഷ് ക്രിസ്റ്റഫർ, സെക്രട്ടറി പാസ്റ്റർ പീ.റ്റി. ഷിൻസ്, ജോയിൻ്റ് സെക്രട്ടറി ബിനീഷ് ബി.പി., ട്രഷറാർ പാസ്റ്റർ ജെ.എം. രജീഷ്, ഇവാഞ്ചലിസം കൺവീനർ പാസ്റ്റർ സിജു മാത്യു, ചാരിറ്റി കൺവീനർ ജോയൽ മാത്യു എന്നിവർ പങ്കെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!