ഷില്ലോംഗ്: മേഘാലയയിൽ അമിത വേഗതയിലെത്തിയ ട്രക്ക് കാറിലിടിച്ച് മേഘാലയയിൽ വൈദികനും മൂന്നു കന്യാസ്ത്രീകളും ഡീക്കനും ഉൾപ്പെടെ ആറു പേർ മരിച്ചു. കാർ ഡ്രൈവറാണ് മരണപ്പെട്ടവരിൽ ഒരാൾ.
ആസാമിലെ ബൊൻഗായിഗാവ് രൂപതയിലെ ബരാമ ഇടവക വികാരി ഫാ. മാത്യു ദാസ്, ബരാമ ഫാത്തിമ കോൺവന്റിലെ സിസ്റ്റർ മെലഗ്രിൻ ഡാന്റ്‌സ്, സിസ്റ്റർ പ്രൊമിള ടിർക്കി, സിസ്റ്റർ റോസി നോൻഗ്രസ്, ഡീക്കൻ മെയ്‌റാൻ എന്നവരാണ് മരണപ്പെട്ടത്.
മേഘാലയയിലെ സുമേറിലായിൽ ഇന്നലെ (ഫെബ്രുവരി 26) ഉച്ചതിരിഞ്ഞ് 2.30നായിരുന്നു അപകടം.
ബരാമ സെന്റ് ജോൺസ് ഹൈസ്‌കൂൾ അധ്യാപകനാണ് ഡീക്കൻ മെയ്‌റാൻ. ഷില്ലോംഗിലേക്കുള്ള യാത്രയിലായിരുന്നു ഇവർ.
ഷില്ലോംഗിൽനിന്ന് സിമന്റുമായി ഗോഹട്ടിയിലേക്കു പോയ ട്രക്ക് എതിർദിശയിൽനിന്നു വന്ന കാറിലിടിക്കുകയായിരുന്നുആറു പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ഷില്ലോംഗ് സിവിൽ ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ട്രക്ക് ഡ്രൈവറും സഹായിയും ചികിത്സയിലാണ്.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.