നിലമ്പൂർ: ഐപിസി നിലമ്പൂർ സൗത്ത് സെൻ്റർ കൺവൻഷൻ സമാപിച്ചു. പാലുണ്ട ന്യൂ ഹൊപ്പ് ബൈബിൾ കോളേജ് ഗ്രൗണ്ടിൽ ഫെബ്രുവരി 22 നാണ് കൺവൻഷൻ ആരംഭിച്ചത്.
ഇന്ന് സംയുക്ത ആരാധനയിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോൺ ജോർജ് തിരുത്താഴ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ ബേബി കടമ്പനാട്, പാസ്റ്റർ വർഗീസ് മാത്യു, ഐപിസി നിലമ്പൂർ നോർത്ത് സെൻറർ ശുശ്രൂഷകൻ റവ. ഡോ. ജോർജ് മാത്യു കോട്ടയം എന്നിവർ പ്രസംഗിച്ചു.
സെൻറർ സെക്രട്ടറി പാസ്റ്റർ കെ.വി. ജേക്കബ്, വൈസ് പ്രസിഡന്റ് പാസ്റ്റർ ടി.എം. ദേവസ്യ എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. പാസ്റ്റർ സജി കെ. മാത്യു ക്വയർ കോഡിനേറ്ററും പാസ്റ്റർ സ്റ്റീഫൻ മാത്യു കൺവിനറുമായ സെന്റർ ക്വയർ ഗാനങ്ങൾ ആലപിച്ചു.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.