2020 ൽ ബാഗ്ദാദിൽ നടന്ന വ്യോമാക്രമണത്തിൽ ഇറാൻ സൈനീക മേധാവിയായിരുന്ന ഖാസീം സുലൈമാനിയെ യു. എസ്. സൈന്യം വധിച്ചിരുന്നു. ഇതിന്റെ പ്രതികരമായിട്ടാണ് അന്നത്തെ യു എസ് പ്രഡിഡന്റ് ഡോണാൾഡ് ട്രംപിനെ വധിക്കുവാനുള്ള ആഗ്രഹം അമീറലി പ്രകടിപ്പിച്ചത്.
ഇറാൻ വികസിപ്പിച്ചെടുത്ത പാവേ ക്രൂസ് മിസൈൽ രാജ്യത്തിന് സമർപ്പിക്കുന്ന ചടങ്ങിലാണ് വ്യോമസേനാതലവൻ അമീറലി ഹാജിസാദെ വധ പ്രസ്താവന നടത്തിയത്. 1650 കിലോമീറ്റർ ദൂരത്തിൽ പ്രഹരശക്തിയുള്ള പുതിയ മിസൈലാണ് പാവേ ക്രൂസ് മിസൈൽ. ഇതു ഉപയോഗിച്ചായിരിക്കും ട്രംപിനെ വധിക്കുന്നതെന്നും അമീറലി അറിയിച്ചു.
എന്നാൽ ഈ മിസൈലിലൂടെ സാധാരണക്കാരായ സൈനികർ കൊല്ലപ്പെടരുതെന്നും സേനാതലവൻ ഓർമ്മിപ്പിച്ചു.
ഇറാൻ സമീപകാലത്തായി വൻതോതിൽ ആയുധശേഖരം വികസിപ്പിക്കുന്നുണ്ട്.
ട്രംപിനെ കൂടാതെ യു എസ് ആഭ്യന്തര സെക്രട്ടറി മൈക്ക് പോംപിയോ, ഡലൈമാനിയെ വധിക്കാൻ ഉത്തരവിട്ട യു എസ് സൈനീക തലവൻ തുടങ്ങിയവരെയും വധിക്കുകയാണ് നമ്മുടെ ലക്ഷ്യമെന്നും അമീറലി കൂട്ടിച്ചേർത്തു.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.