മൂന്നാര്‍: വീണ്ടും മൂന്നാറിൽ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിന് താഴെയെത്തി. സൈലന്റ് വാലി, ചെണ്ടുവര, കന്നിമല, ഒ ഡി കെ, ചൊക്കനാട്, ലാക്കാട് സിമന്റ് പാലം എന്നിവിടങ്ങളിലാണ് താപനില മൈനസ് ഒരു ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രിയോടെയാണ് താപനില മൈനസ് ഒന്നിലെത്തിയത്. ഈ സീസണിൽ ഇത് നാലാം തവണയാണ് മൂന്നാർമേഖലയിൽ താപനില പൂജ്യത്തിനും താഴെയെത്തുന്നത്.
ഡിസംബർ ആദ്യവാരം മുതൽ മൂന്നാർ മേഖലയിൽ അതിശൈത്യമാണ്. ഡിസംബർ മുതൽ മൂന്നുതവണ മഞ്ഞുവീഴ്ചയുണ്ടായി. ജനുവരി 18നാണ് അവസാനമായി മഞ്ഞുവീണത്. വെള്ളിയാഴ്ച രാത്രി താപനില പെട്ടെന്ന് കുറഞ്ഞ് പൂജ്യത്തിനു താഴെ എത്തുകയായിരുന്നു. കന്നിമലയിലും ലാക്കാട് സിമന്റ്പാലം മേഖലയിലുമാണ് ഇത്തവണ ഏറ്റവുമധികം മഞ്ഞുവീഴ്ചയുണ്ടായത്.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.