റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെ ദാവീദ് ഗോലിയാത്ത് പോരാട്ടമെന്ന് സെലെന്‍സ്കി

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെ ദാവീദ് ഗോലിയാത്ത് പോരാട്ടമെന്ന് സെലെന്‍സ്കി

ബെര്‍ലിന്‍: മ്യൂണിക്കില്‍ വേള്‍ഡ് സെക്യൂരിറ്റി കോണ്‍ഫറന്‍സ് വെള്ളിയാഴ്ച ആരംഭിച്ചു. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശമാണ് ഈ വര്‍ഷത്തെ സമ്മേളനത്തിന്‍റെ കേന്ദ്രബിന്ദു.

96 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. യുക്രെയ്ന് കൂടുതല്‍ പിന്തുണ നല്‍കുമെന്ന് ഐഎംഎഫ് സൂചന നല്‍കി. യുക്രെയ്നുമായി നടത്തിയ ചര്‍ച്ചയില്‍ പാക്കേജിനുള്ള വ്യവസ്ഥകള്‍ പാലിച്ചു നല്‍കുമെന്ന് അറിയിച്ചു.

യുക്രെയ്ന്‍ പ്രസിഡന്‍റ് വ്‌ളാഡിമര്‍ സെലെന്‍സ്കി വീഡിയോലിങ്ക് മുഖേന ഉദ്ഘാടന പ്രസംഗം നടത്തി, തന്‍റെ രാജ്യത്തിനുള്ള പിന്തുണ വേഗത്തിലാക്കാന്‍ സഖ്യകക്ഷികളോട് അഭ്യര്‍ഥിച്ചു, രാജ്യത്തെ ജനങ്ങളുടെ ജീവിതങ്ങള്‍ അസന്തുലിതാവസ്ഥയിലാണെന്ന് മുന്നറിയിപ്പ് നല്‍കി.

റഷ്യയുടെ അധിനിവേശത്തിനെതിരായ യുദ്ധത്തെ ദാവിദും ഗോലിയാത്തും തമ്മിലുള്ള ബൈബിളിലെ പോരാട്ടത്തോട് ഉപമിച്ച സെലെന്‍സ്കി, ദാവീദിന്‍റെ ധൈര്യം യുക്രെയ്നിനുണ്ടെങ്കിലും റഷ്യന്‍ ഗോലിയാത്തിനെ പരാജയപ്പെടുത്താന്‍ അതിന് ഒരു കവണ ആവശ്യമാണന്നു പറഞ്ഞു. യുക്രെയ്നിനെയും യൂറോപ്പിനെയും മോചിപ്പിക്കണമെന്നും സെലെന്‍സ്കി പറഞ്ഞു.

യുക്രെയ്നിലേക്ക് ടാങ്കുകള്‍ അയക്കാന്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് സമ്മേളനത്തില്‍ സഖ്യകക്ഷികളോട് ആവശ്യപ്പെട്ടു. പുടിന്‍റെ റിവിഷനിസം വിജയിക്കില്ലെന്നും പറഞ്ഞു. യുക്രെയ്നിലേക്ക് ലിയോപാഡ് 2 യുദ്ധ ടാങ്കുകള്‍ കയറ്റുമതി ചെയ്യാന്‍ ജര്‍മനി അനുമതി നല്‍കി.

പരിശീലനം, സപ്ളൈസ്, ലോജിസ്ററിക്സ് എന്നിവയുമായി തന്‍റെ രാജ്യം പിന്തുണ നല്‍കുമെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ പറഞ്ഞു. പ്രതിരോധ ചെലവില്‍ ഗണ്യമായ നിക്ഷേപം നടത്താന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളോട് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ ആഹ്വാനം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!