മാരമണ്ണിൽ കൺവൻഷനെത്തിയ മൂന്നു യുവാക്കൾ മുങ്ങി മരിച്ചു

മാരമണ്ണിൽ കൺവൻഷനെത്തിയ മൂന്നു യുവാക്കൾ മുങ്ങി മരിച്ചു

കോഴഞ്ചേരി:  മാർത്തോമ്മാ സഭയുടെ ലോക പ്രശസ്ത മാരാമൺ കൺവൻഷനിൽ പങ്കെടുക്കാൻ എത്തിയ മൂന്നു യുവാക്കൾ പമ്പയാറ്റിൽ മുങ്ങി മരിച്ചു.

മാവേലിക്കര ചെട്ടികുളങ്ങര കണ്ണമംഗലം മെറിൻ വില്ലയിൽ മെറിൻ(18) ഷെഫിൻ (15), തൊണ്ടപുറത്ത് എബിൻ(24) എന്നിവരാണ് ചുഴിയിൽപെട്ട് മരണത്തിന് കീഴടങ്ങിയത്.
മരിച്ച മൂവരും കണ്ണമംഗലം മർത്തോമാ സഭാംഗങ്ങളാണ്.

മൂവരും പരപ്പുഴക്കടവിൽ കുളിക്കുവാനിറങ്ങിയതാണ്. ആദ്യം കയത്തിൽപ്പെട്ട ഷെഫിനെ രക്ഷിക്കുവാൻ മെറിൻ ചാടി ഇറങ്ങിയെങ്കിലും സഹയിക്കാൻ പറ്റാതെ വന്നപ്പോൾ എബിൻ കൂടി വെള്ളത്തിലേക്ക് ചാടുകയായിരുന്നു. മൂന്നു പേർക്കും കയത്തിൽ നിന്നും രക്ഷപെടുവാൻ സാധിക്കാതെ ഒഴുക്കിൽപ്പെടുകയായിരുന്നു. കണ്ണമംഗലം സെന്റ് ആഡ്രൂസ് മാർത്തോമാ ഇടവക അംഗങ്ങൾ ആണ് .

ഇന്ന് നടന്ന യുവജനസഖ്യ സമ്മേളനത്തിൽ പങ്കെടുക്കുവാൻ വൻ ജാനവലിയാണ് ഉണ്ടായിരുന്നത്. ഏകദേശം ഒന്നരലക്ഷം ജനങ്ങളാണ് എം. പി. ശശീ തരൂരിന്റെ പ്രഭാഷണം കേൾക്കുവാൻ എത്തിയത്. ഈ സമ്മേളനത്തിന് ശേഷമാണ്  യുവാക്കൾ കുളിക്കുവാനിറങ്ങിയത്.

കണ്ണമംഗലത്തു നിന്നും എട്ട് പേരുടെ സംഘമാണ് യുവജന സമ്മേളത്തിന് മണക്കിലെത്തിയത്.

നദിയുടെ ചിലസ്ഥലങ്ങളിൽ വൻ കയങ്ങൾ ധാരാളമുണ്ട്. അതിനൊപ്പം അടിയൊഴുക്കും ശക്തമാണ്. അപരിചിത സ്ഥലം ആയിരുന്നതിനാൽ ആയിരിക്കാം അപകടം സംഭവിച്ചത്.

ഫയർ ഫോഴ്സിലെ മുങ്ങൽ വിദഗ്ധരെത്തിയാണ്  മൃതദേഹങ്ങൾ പുറത്തെടുത്തത്.
മാരാമൺ കൺവൻഷന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഹൃദയത്തെ നടുക്കുന്ന ഇങ്ങനെയൊരു സംഭവം ഉണ്ടാകുന്നത്.

വാർത്ത: ഷാജി ആലുവിള

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!