ഡൽഹിയിൽ വന്‍ പ്രതിഷേധത്തിനൊരുങ്ങി ക്രൈസ്തവ സംഘടനകള്‍

ഡൽഹിയിൽ വന്‍ പ്രതിഷേധത്തിനൊരുങ്ങി ക്രൈസ്തവ സംഘടനകള്‍

ഡല്‍ഹി: രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്. ആ സാഹചര്യത്തില്‍ അതിക്രമത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ വമ്പന്‍ പ്രതിഷേധത്തിനൊരുങ്ങി ക്രൈസ്തവ സംഘടനകള്‍.

നാളെ ജന്തര്‍മന്തറിലാണ് പ്രതിഷേധം സംഘടിപ്പിക്കുക. 79 സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. കേന്ദ്രസര്‍ക്കാര്‍ സുരക്ഷ ഉറപ്പാക്കണമെന്ന് ക്രൈസ്തവ സംഘടനകളുടെ ആവശ്യം.

ക്രൈസ്തവര്‍ ഇരയായ അക്രമസംഭവങ്ങളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുന്നില്ലെന്നും വൈദികര്‍ക്ക് നേരെ അതിക്രമങ്ങള്‍ നടക്കുന്നുണ്ടെന്നുമാണ് സഭകളുടെ പരാതി. വൈദികര്‍ക്ക് നേരെ കള്ളക്കേസ് എടുക്കുന്നതായും പരാതിയുണ്ട്. പ്രതിഷേധം കനപ്പിക്കുന്നതിന്റെ ഭാഗമായി രാഷ്ട്രപതിക്ക് നേരിട്ട് നിവേദനം നല്‍കാനും ക്രൈസ്തവ സഭകള്‍ ആലോചിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!