കേരളത്തിൽ ക്രിമിനൽ കേസുകൾക്ക് 60 ശതമാനം വർദ്ധന

കേരളത്തിൽ ക്രിമിനൽ കേസുകൾക്ക് 60 ശതമാനം വർദ്ധന

ദൈവത്തിന്റെ സ്വന്തം നടെന്നുപറയുന്ന നമ്മുടെ സംസ്ഥാനത്ത് ക്രിമിനൽ കേസുകൾക്ക് വൻ വർദ്ധന. 2021 നേക്കാൾ അറുപതു ശതമാനം കേസുകളാണ് 2022 ൽ രാജിസ്ട്രർ ചെയ്തത്. സൈബർ കേസുകളിലും മുപ്പത് ശതമാനം വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്.

1,42,643 കേസുകളാണ് 2021ൽ റെജിസ്ട്രർ ചെയ്തെങ്കിൽ കഴിഞ്ഞവർഷം അത് 2, 37, 394 ആയി ഉയർന്നു. 2021 ൽ സൈബർ കേസ്സുകൾ 626 ആയിരുന്നു ചാർജ്ജ് ചെയ്തിരുന്നത്. 2021 ൽ അത് 815 ആയി ഉയർന്നു.

കൊലപാതക കേസുകളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും കൊലപാതക ശ്രമക്കേസ്സുകൾ നൂറുകണക്കിന് വർദ്ധിച്ചു. ബലാൽസംഗ കേസ്സുകൾ 2339 ൽ നിന്നും 2503 ലേക്ക് ഉയർന്നു. കലാപശ്രമക്കേസുകൾ 1725 ആയിരുന്നത് 2066 ആയി ഉയർന്നു.

തട്ടികൊണ്ടുപോകൽ, മോഷണം, പിടിച്ചുപറി, ഭവനഭേദനം, കൊള്ള, മയക്കുമരുന്നു കേസ്സുകൾ, അടിപിടിക്കേസുകൾ എന്നുവേണ്ട മറ്റനേകം കേസുകളും വർദ്ധിച്ചിട്ടുണ്ട്. അവസാനം പാർട്ടിക്കാർ തമ്മിലടിയായി. കുട്ടനാട്ടിൽ മൊത്തത്തിൽ അടിച്ചു നാശമാക്കിക്കൊണ്ടിരിക്കുന്നു.

“ഞങ്ങൾ വന്നാൽ എല്ലാം ശരിയാകും എന്നുപറഞ്ഞിട്ട് ഇനി ഈ വർഷം എത്ര ശതമാനം കൂടി ശരിയാകുമെന്നാണ് ജനങ്ങൾ ചോദിക്കുന്നത്.”

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!