കർണ്ണാടക: വിവാഹം കഴിക്കുവാൻ പെൺകുട്ടികളെ കിട്ടാതെ വന്നതോടെ, ദൈവപ്രീതി നേടി വിവാഹം നടത്താൻ മഹേശ്വര ക്ഷേത്രത്തിലേക്ക് പദയാത്ര നടത്തുവാൻ തുടങ്ങുകയാണ്
അവിവാഹിതരായ ഒരു കൂട്ടം യൗവ്വനക്കാർ. കാര്യം രസകരമായി തോന്നിയാലും കാര്യഗൗരവമായിട്ടാണ് ഈ ചെറുപ്പക്കാർ “ബ്രഹ്മചാരി പദയാത്ര” എന്നപേരിൽ വനത്തിന്റെ ഉള്ളത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിലേയ്ക്ക് കാൽനടയാത്ര നടത്തുവാൻ പോകുന്നത്.
കർണ്ണാടകയിലെ ചമരാജനഗർ ജില്ലയിൽ സ്ഥിതിചെയ്യുന്ന മാലെ മഹേശ്വര ക്ഷേത്രത്തിലെയ്ക്ക് 105 കിലോമീറ്റർ ദൂരമുള്ള യാത്രയാണ് ക്രമീകരിച്ചിരിക്കുന്നത്.
ഈ മാസം 23 ന് മാണ്ഡ്യ ജില്ലയിലുള്ള മുദ്ദുരിലെ കെ.എം. ദോട്ടിയിൽ നിന്ന് യാത്ര പുറപ്പെടും. 25 ന് പദയാത്ര ക്ഷേത്രത്തിൽ എത്തിച്ചേരും. മാലെ മഹാദേശ്വര വന്യജീവി സാങ്കേതത്തിനടുത്താണ് ക്ഷേത്രം നിലനിൽക്കുന്നത്. പണ്ട് ഭ്രൂണഹത്യയ്ക്ക് പ്രചാരം നേടിയിരുന്ന സ്ഥലമാണ് മാണ്ഡൃ. ഇത് ഒരു കാർഷികമേഖലയാണ്. ആ ശാപമാണ് ഈ തടസ്സങ്ങൾക്ക് കാരണമെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. കർഷകരായ ഇവിടുത്തെ യുവാക്കൾക്ക് വിവാഹപ്രായമായ പെൺകുട്ടികളെ വിവാഹത്തിന് ലഭിക്കാതെ വലിയ വെല്ലുവിളിയാണ് ഇപ്പോൾ നേരിടുന്നത്. ഇതിന് പരിഹാരം കാണുവാനാണ് ഈ യാത്ര സംഘപ്പിച്ചിരിക്കുന്നത്.
തമിഴ്‌നാട്ടിൽ നിന്നും കർണാടകയിൽ നിന്നുമായി പതിനായിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിൽ എത്തിച്ചേരുന്നത്. ശിവന്റെ അവതാരമായ മഹാദേശ്വര ദേവനാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. വിവാഹം കഴിക്കാത്ത മുപ്പതു വയസ്സു കഴിഞ്ഞവർക്കാണ് പദയാത്രയിൽ പ്രവേശനം.
ഇപ്പോൾ തന്നെ നാലുജില്ലകളിൽ നിന്നായി നൂറിൽ കൂടുതൽ ചെറുപ്പക്കാർ യാത്രയിൽ പങ്കെടുക്കാൻ റെജിസ്റ്റർ ചെയ്‌തു കഴിഞ്ഞു. യാത്രയിൽ പങ്കെടുക്കുന്നവർക്കായി സൗജന്യ താമസവും, ഭക്ഷണവും സാംഘാടകർ ക്രമീകരണം ചെയ്യും. തികച്ചും എല്ലാ സൗകര്യങ്ങളും സൗജന്യമായിരിക്കും.
-ഷാജി ആലുവിള























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.