തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 28,000 കവിഞ്ഞു. ഒരു ദിവസത്തിനിടെ 70ലധികം ആളുകളെ രക്ഷപ്പെടുത്തിയതായി തുര്‍ക്കി വെെസ് പ്രസിഡന്റ് ഫുവാത് ഒക്തേ അറിയിച്ചു.
ഇന്ത്യന്‍ സൈന്യത്തിന്റെ വൈദ്യസഹായ സംഘം തുര്‍ക്കിയിലെ ഇസ്കെന്‍ഡെറൂനില്‍ താല്‍ക്കാലിക ആശുപത്രി നിര്‍മിച്ച് ചികിത്സ തുടങ്ങിയിട്ടുണ്ട്. 31,000 രക്ഷാപ്രവര്‍ത്തകരാണ് ദുരന്ത ബാധിത മേഖലകളില്‍ നിലയുറപ്പിച്ചിരിക്കുന്നത്. ചില ഗ്രൂപ്പുകള്‍ തമ്മിലുളള ഏറ്റുമുട്ടലുകളെ തുടര്‍ന്ന് ജര്‍മ്മന്‍ രക്ഷാപ്രവര്‍ത്തകരും ഓസ്ട്രിയന്‍ സൈന്യവും ശനിയാഴ്ച തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. സ്ഥിതി സുരക്ഷിതമാണെന്ന് കരുതുന്ന മുറയ്ക്ക് ജോലി പുനരാരംഭിക്കുമെന്ന് ജര്‍മ്മന്‍ റെസ്ക്യൂ ടീമുകള്‍ അറിയിച്ചു.
ഇന്നലെ ഹതായില്‍ നടന്ന തെരച്ചിലില്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തിയിരുന്നു. ഭൂകമ്ബത്തിന് 128 മണിക്കൂറിന് ശേഷമാണ് കുട്ടിയെ ജീവനോടെ കണ്ടെത്തിയത്. ഭൂകമ്ബം ഉണ്ടായി അഞ്ച് ദിവസത്തിന് ശേഷം രക്ഷപ്പെടുത്തിയവരില്‍ രണ്ട് വയസുകാരിയും ആറ് മാസം ഗര്‍ഭിണിയായ സ്ത്രീയും, 70 വയസുകാരിയും ഉള്‍പ്പെടുന്നുവെന്ന് തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബം ഈ നൂറ്റാണ്ടിലെ ലോകത്തിലെ ഏഴാമത്തെ പ്രകൃതിദുരന്തമായി യു എന്‍ കണക്കാക്കുന്നു.
പതിനായിരക്കണക്കിന് രക്ഷാപ്രവര്‍ത്തകരാണ് രാവും പകലുമില്ലാതെ തണുത്ത കാലാവസ്ഥ വകവെക്കാതെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കുടുങ്ങികിടക്കുന്നവരെ പുറത്തെടുക്കുന്നത്. വലിയ കെട്ടിടങ്ങള്‍ തകര്‍ന്നുവീണ അവശിഷ്‌ടങ്ങള്‍ നീക്കിയുള്ള തെരച്ചില്‍ ദുഷ്‌കരമാണ്. നിരവധിപേര്‍ ഇപ്പോഴും കെട്ടിടാവശിഷ്‌ടങ്ങള്‍ക്കിടയില്‍ ജീവനോടെ അവശേഷിക്കുന്നതായാണ് സംശയം. ഇന്നലെയും തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍നിന്ന് ജീവനോടെ ആളുകളെ രക്ഷപ്പെടുത്തി.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.