വാഷിംഗ്ടണ്‍ ഡിസി: ഐടി മേഖലയിലെ വെട്ടിച്ചുരുക്കല്‍ മൂലം പിതാവിന് ജോലി നഷ്ടമാകുമെന്ന ഭീതിയില്‍ 14 വയസുകാരി വീട് വിട്ടിറങ്ങി.
ജോലി നഷ്ടമായി കുടുംബത്തിന് അമേരിക്ക വിടേണ്ടി വരുമെന്ന ആശങ്കയിലാണ് കൗമാരക്കാരി വീട് വിട്ടത്.
തെലുങ്കാന സ്വദേശി പവന്‍ റോയ് മരുപ്പള്ളിയുടെ മകളും ആര്‍ക്കന്‍സാസിലെ താമസക്കാരിയുമായ തന്‍വി മരുപ്പള്ളിയാണ് വീട് വിട്ടിറങ്ങിയത്. കഴിഞ്ഞ മൂന്ന് ആഴ്ച്ചയായി പെണ്‍കുട്ടിയെ കണ്ടെത്താന്‍ ശ്രമങ്ങള്‍ തുടരുകയാണ്.
തന്‍വിയുടെ അമ്മ ശ്രീദേവി ഈടരയ്ക്ക് തൊഴില്‍ നഷ്ടം മൂലം നേരത്തെ ഇന്ത്യയിലേക്ക് താല്‍ക്കാലികമായി മടങ്ങേണ്ടി വന്നിരുന്നു. വീസ, തൊഴില്‍ രേഖകള്‍ കൃത്യമായുള്ള തന്‍വിയുടെ കുടുംബം ഏറെ നാളായി അമേരിക്കന്‍ പൗരത്വത്തിനായി ശ്രമിക്കുകയാണ്. എന്നാല്‍ വീസ നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ ഈ നീക്കം ഫലവത്തായില്ല.
തനിക്ക് ജോലി നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും വീസ വീണ്ടും നേടിയെടുക്കാന്‍ തന്‍വിയടക്കം ഏവരും ഇന്ത്യയിലേക്ക് മടങ്ങേണ്ടിവരുമെന്നും പവന്‍ കുടുംബത്തെ അറിയിച്ചിരുന്നു. എന്നാല്‍ അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന തന്‍വിക്ക് ഇത് ഏറെ ആശങ്കയുണ്ടാക്കി. ഇനിയൊരിക്കലും അമേരിക്കയിലേക്ക് തിരിച്ചുവരാനാകില്ലെന്ന ആശങ്കയില്‍, സ്കൂളിലേക്ക് പുറപ്പെട്ട വേളയില്‍ തന്‍വി നാടുവിടുകയായിരുന്നു.
തന്‍റെ ജോലിക്ക് ഇപ്പോള്‍ ഭീഷണിയില്ലെന്നും തന്‍വിയെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും പവന്‍ അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് ആര്‍ക്കന്‍സാസ് അറിയിച്ചു.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.