ലഹരി വിരുദ്ധ സന്ദേശ കേരള യാത്ര

ലഹരി വിരുദ്ധ സന്ദേശ കേരള യാത്ര

ന്യു ഇന്ത്യ ചർച്ച് ഓഫ് ഗോഡ് മിഷൻ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ വർദ്ധിച്ചു വരുന്ന സാമൂഹിക തിൻമകൾക്കും വിപത്തിനും ലഹരിക്കും എതിരെ ഫെബ്രുവരി 15 ബുധൻ മുതൽ മാർച്ച് 4 ശനി വരെ കേരള യാത്ര നടത്തപ്പെടുന്നു.

ഫെബ്രുവരി 15 ബുധൻ രാവിലെ 9 മണിക്ക് കാസർഗോഡ് നിന്നും ആരംഭിക്കുന്ന കേരള യാത്ര മാർച്ച് 4 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം ഗാന്ധി പാർക്കിൽ സമാപിക്കും.സമാപന സമ്മേളനം വിശ്വാസ സമൂഹത്തിന്റെ പങ്കാളിത്തത്തോടെ ആയിരിക്കും നടത്തുക.സന്ദേശ യാത്ര കടന്നുപോകുന്ന പതിനാല് ജില്ലകളിലും സെന്ററുകളുടെ നേതൃത്വത്തിൽ സുവിശേഷ പ്രവർത്തകരും വിശ്വാസ സമൂഹവും വൈ പി സി എ സണ്ടേസ്ക്കൂൾ പ്രവർത്തകരും യുവജനങ്ങളും സജീവമായി പങ്കെടുക്കും.

സന്ദേശ യാത്രയിൽ ക്യാപ്റ്റൻമാർ വൈസ് ക്യാപ്റ്റൻമാർ തുടങ്ങിയവരും സുവിശേഷ പ്രവർത്തകരും മിഷൻ ഡിപ്പാർട്ട്മെന്റ് ഭാരവാഹികളും ഉണ്ടാകും. കേരള സ്റ്റേറ്റ് മിഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർമാരായ പാസ്റ്റർ എബ്രഹാം തോമസ് നിലമ്പൂർ, പാസ്റ്റർ ബിജു സി എസ് ഫോർട്ട് കൊച്ചി തുടങ്ങിയവർ നേതൃത്വം വഹിക്കും.

വാർത്ത: പാസ്റ്റർ ലിജോ ജോസഫ് തടിയൂർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!