കൊച്ചി: ഇലക്ട്രിക് മോട്ടോർ ബൈക്കുകളുടെ ചരിത്രത്തെ തിരുത്തിയെഴുതി കൊച്ചി സ്വദേശി ബിജു വർഗ്ഗീസ്. ഒരു പക്ഷേ ഇന്ത്യയിൽ ആദ്യമായിട്ടായിരിക്കാം അഞ്ചു മിനിറ്റ് കൊണ്ട് ഫുൾ ചാർജിംഗ് ലഭിക്കുന്ന ബിജുവിന്റെ ഇലക്ട്രിക് ബൈക്ക്. ആർക്കും അതിശയം ജനിപ്പിക്കുന്ന സംവിധാനങ്ങളാണ് ഈ ബൈക്കിലുള്ളത്.
നിരത്തുകളിൽ പെട്രോളിയം ടാങ്കറുകൾക്ക് ഏതെങ്കിലും വിധത്തിൽ അത്യാഹിതം സംഭവിച്ചാൽ തീപിടുത്തം പോലുള്ള അപകടങ്ങൾ ഇല്ലാതാക്കാനുള്ള സംവിധാനം ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ച ബിജു വർഗ്ഗീസിന്റെ ബുദ്ധിവൈഭവമാണ് പുതിയ ബൈക്കുകളുടെ പിന്നിലും.
കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ ഈ വി മോട്ടോർ കമ്പനിയാണ് ബൈക്കുകളുടെ ഉല്പാദകർ. ഇന്ത്യയിൽ ഇത്തരത്തിലുള്ള ഇലക്ട്രിക്കൽ ബൈക്ക് ആദ്യമായിട്ടാണ് നിർമ്മിക്കുന്നതെന്ന ബഹുമതിയും ഈ കമ്പനിക്കുണ്ട്.
അത്യാധുനിക ഇലക്ട്രിക്കൽ സംവിധാനവും ആകർഷണീയമായ ബോഡിയും ബൈക്കുകളുടെ മേന്മ വർധിപ്പിക്കുന്നു.
കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനും കേരള സ്റ്റാർട്ടപ്പ് മിഷനും കീഴിൽ സ്റ്റാർട്ടപ്പായി രജിസ്റ്റർ ചെയ്തിട്ടുള്ള ഹിന്ദുസ്ഥാൻ ഇ വി മോട്ടോഴ്‌സ് കോർപ്പറേഷൻ സെൻട്രൽ അമേരിക്കൻ കമ്പനിയായ ലാൻഡി ലാൻസോയുമായി സഹകരിച്ചാണ് ഇരുചക്ര വാഹനങ്ങൾ പുറത്തിറക്കിയത്. ലാൻഡി ലാൻസോ ഇ-ബൈക്ക്, ലാൻഡി ഇ-ഹോഴ്സ്, ലാൻഡി ലാൻസോ ഇ-സ്കൂട്ടർ, എന്നിവയാണ് വിപണിയിൽ ഇറങ്ങുന്ന വാഹനങ്ങൾ.

ഇലക്ട്രിക് വാഹനങ്ങളെ സംബന്ധിച്ച മൂന്ന് പ്രധാന ആശങ്കകളാണുള്ളത്. അതായത് അവയുടെ നീണ്ട ചാർജിംഗ് സമയം, ചെറിയ ബാറ്ററി ലൈഫ്, തീപിടുത്ത സാധ്യത എന്നിവ. “ഏറ്റവും നൂതനമായ ഇലക്ട്രിക് വാഹന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ബൈക്കുകളും സ്‌കൂട്ടറുകളും നിർമ്മിച്ചിരിക്കുന്നത്. ഫ്ലാഷ്, ഫാസ്റ്റ് ചാർജർ സംവിധാനങ്ങൾ 5-10 മിനിറ്റിനുള്ളിൽ വാഹനം ചാർജ് ചെയ്യാൻ സഹായിക്കുന്നുവെന്ന്, ഹിന്ദുസ്ഥാൻ ഇവി മോട്ടോഴ്‌സ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ബിജു വർഗീസ് ക്രൈസ്തവചിന്തയോട് പറഞ്ഞു.
ഇരുചക്ര വാഹനങ്ങൾ ഉടൻ തന്നെ വിപണിയിൽ ലഭ്യമാകുമെന്നും ബിജു വർഗീസ് പറഞ്ഞു. ഹിന്ദുസ്ഥാൻ ഇവി മോട്ടോഴ്‌സ് കോർപ്പറേഷന്റെ നിർമ്മാണ യൂണിറ്റ് എറണാകുളത്ത് തന്നെയാണെന്നതും കേരളത്തിന് അഭിമാനമാണ്. പ്രതിമാസം 850-1500 വാഹനങ്ങൾ നിർമ്മിക്കാൻ കഴിയും.
ഇലക്ട്രിക് ബസുകൾ, എസ്‌യുവികൾ, മിനി കാർ എന്നിവയുടെ നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കാനും കമ്പനി ലക്ഷ്യമിടുന്നു. ഇതിനായി 120 കോടിയിലധികം നിക്ഷേപിക്കുമെന്ന് അധികൃതർ അറിയിച്ചു.
കേരളത്തിലെ എല്ലാ നഗരങ്ങളിലും ഇവി ഹബ്ബുകൾ ആരംഭിക്കുകയാണ് ലക്ഷ്യമെന്ന് മാനേജിംഗ് ഡയറക്ടർ പറഞ്ഞു. 25 വർഷത്തെ ബാറ്ററി ലൈഫിൽ കേരളത്തിൽ നിർമ്മിക്കുന്ന സൂപ്പർ ബൈക്കും സ്‌കൂട്ടറും ഒരു മഹാത്ഭുതം തന്നെയാണ്
200 കിലോഗ്രാം വരെ ലോഡിംഗ് ശേഷിയുള്ള ലാന്ഡി ഇ-ഹോഴ്സിന് സ്പോർട്സ് മോഡിൽ 100 മുതൽ 120 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയും. ഒറ്റ ചാർജ്ജിൽ 150 കിലോമീറ്റർ ദൂരം സഞ്ചരിക്കുവാൻ കഴിയുന്ന ഇതിലെ യാത്ര വളരെ സുഖകരമാണ്.
ലാൻഡി ഈഗിൾ ജെറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ 75 കിലോമീറ്ററർ ആണ്. ഒറ്റ ചാർജിൽ 75 മുതൽ 100 കിലോമീറ്റർ വരെ സഞ്ചരിക്കാം. വീടുകളിൽ തന്നെ ഫാസ്റ്റ് ചാർജ്ജ് ചെയ്യാമെന്നത് മറ്റൊരു പ്രത്യേകതയാണ്. 25 വർഷം വരെ ഈടുറ്റു നിൽക്കുന്ന ബാറ്ററികൾ, മികച്ച ബാലൻസിങ്ങിനായുള്ള ഏയറോ ബീം സാങ്കേതിക വിദ്യ എന്നിവ ഈ ബൈക്കുകളുടെ മാത്രം പ്രത്യേകതയാണ്.
വിശദ വിവരങ്ങൾക്ക്: 9846102102.
wwwhindustanevmotors.com
വാർത്ത: ഷാജി ആലുവിള























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.