തുര്‍ക്കി, സിറിയ അതിര്‍ത്തിയില്‍ ഇന്നലെയുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 4300 കടന്നു. ഇരുരാജ്യങ്ങളിലും വിവിധ നഗരങ്ങളിലായി 5600 ഓളം കെട്ടിടങ്ങള്‍ തകര്‍ന്നു.
ബഹുനില പാര്‍പ്പിട സമുച്ചയങ്ങള്‍ അടക്കം തകര്‍ന്നുവീണിട്ടുണ്ട്. ഇവിടങ്ങളില്‍ ഉറങ്ങിക്കിടന്നവരാണ് ദുരന്തത്തിന് ഇരയായത്. തുടര്‍ച്ചയായ മൂന്ന ഭൂചലനങ്ങളാണ് ഇരുരാജ്യങ്ങളെയും നിലംപരിശാക്കിയത്.
സിറിയയില്‍മാത്രം 2,921 പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ആകെ 4,365 പേര്‍ മരണമടഞ്ഞു. 20,000 പേര്‍ എങ്കിലും മരണപ്പെട്ടിരിക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടല്‍.
സിറിയയിലെ ആഭ്യന്തര കലാപത്തെ തുടര്‍ന്ന് തുര്‍ക്കിയിലെ അയല്‍ഗ്രാമങ്ങളില്‍ അഭയം തേടിയിരിക്കുന്ന എണ്ണമറ്റ മനുഷ്യര്‍ ദുരന്തത്തിന് ഇരയായിട്ടുണ്ടെന്നാണ് നിഗമനം. മഹാദുരന്തമെന്നാണ് ഭൂചലനത്തിന്റെ ആഘാതം കണ്ടുനിന്ന പ്രദേശവാസികള്‍ പറയുന്നത്. 14,000 പേര്‍ക്ക് തുര്‍ക്കിയില്‍ മാത്രം പരിക്കേറ്റിട്ടുണ്ട്. സിറിയയില്‍ 3,411 പേര്‍ക്കും പരിക്കേറ്റു. രാത്രിയില്‍ അനുഭവപ്പെടുന്ന അതിശൈത്യവും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട്. വിമാനത്താവളങ്ങള്‍ക്ക് കേടുപാട് സംഭവിച്ചത് വിദേശ രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതിന് തടസ്സമാകുന്നു.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.