അബുദാബി: മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റും ആര്‍മി മേധാവിയുമായിരുന്ന പര്‍വേസ് മുഷറഫ് അന്തരിച്ചു. യുഎഇയിലെ അമേരിക്കന്‍ ആശുപത്രിയിലായിരുന്നു അന്ത്യം.
എഴുപത്തിയൊന്‍പത് വയസായിരുന്നു. വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു. രണ്ടാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം.
പര്‍വേസ് മുഷറഫ് മരണമടഞ്ഞതായുള്ള വാര്‍ത്തകള്‍ കഴിഞ്ഞവര്‍ഷം ജൂണിലും പുറത്തുവന്നിരുന്നു. എന്നാല്‍ മുഷറഫ് മരിച്ചിട്ടില്ലെന്ന സ്ഥിരീകരണവുമായി അദ്ദേഹത്തിന്റെ ബന്ധുക്കള്‍ തന്നെ രംഗത്തെത്തുകയായിരുന്നു. മുഷറഫ് അത്യാസന്ന നിലയില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നെന്നും തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ മരണമെന്നുമായിരുന്നു അന്ന് പാക് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
പാകിസ്ഥാനിന്റെ പത്താം പ്രസിഡന്റാണ് പര്‍വേസ് മുഷറഫ്. കാര്‍ഗില്‍ യുദ്ധകാലത്ത് പാക് സൈനിക മേധാവിയായിരുന്നു ഇന്ത്യയില്‍ ജനിച്ച് പാക്കിസ്ഥാനിലേക്ക് കുടിയേറിയ മുഷറഫ്. പട്ടാള അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത മുഷറഫിന് സ്വന്തം രാജ്യത്ത് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് വിചാരണ നേരിടേണ്ടി വന്ന അവസ്ഥയുമുണ്ടായിരുന്നു.
2016 മുതല്‍ ദുബായിലാണ് മുഷറഫ് താമസിക്കുന്നത്. കഴിഞ്ഞ എട്ട് വര്‍ഷമായി യുഎഇയില്‍ ചികിത്സയിലായിരുന്നു. ശിഷ്ടകാലം സ്വന്തം രാജ്യത്ത് ചെലവഴിക്കാനുള്ള ആഗ്രഹം മുഷറഫ് നേരത്തെ പ്രകടിപ്പിച്ചതായി പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എത്രയും വേഗം പാക്കിസ്ഥാനിലേയ്ക്ക് മടങ്ങാനാണ് ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.