–സാബു തൊട്ടിപ്പറമ്പിൽ
ഗാനാസ്വദകരുടെ നെഞ്ചിലേ താളമായി,ഇന്ത്യൻ സിനിമ ഗാനരംഗത്ത് മികച്ച വ്യക്തി മുദ്ര പതിപ്പിച്ച പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു.78 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയിൽ ആയിരുന്നു അന്ത്യം.മൃതദേഹം ചെന്നൈയിലെ ഗവെണ്മൻറ് ആശുപത്രിയിൽ.
രാവിലെ ജോലിക്കാർ വന്ന് വിളിച്ചിട്ട് വീടിന് വെളിയിൽ വരാത്തതിനേ തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു.പോലിസ് എത്തി വീട് തുറന്ന് നോക്കിയപ്പോൾ കിടപ്പ് മുറിയിൽ വീണ് കിടക്കുന്ന വാണി ജയറാമിനെ കാണുകയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.തലയ്ക്ക് മുറിവേറ്റിരുന്നതിനാൽ പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമേ ആശുപത്രിയിൽ നിന്ന് മൃതദേഹം മാറ്റുകയുള്ളു.
എട്ടാം വയസിൽ ആകാശവാണിയിൽ പാടിക്കൊണ്ടായിരുന്നു വാണിജയറാമിൻെറ ഗാനാലാപന രംഗത്തേയ്ക്കുള്ള പ്രവേശനം.മലയാളം ഉൾപ്പെടെ 19 ഭാഷകളിലായി പതിനായിരത്തിലേറെ ഗാനങ്ങൾ വാണി ജയറാം പാടി.ഈ വർഷം പത്മഭൂഷൻ നൽകി രാജ്യം ആദരിച്ചിരുന്നു.മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്ക്കാരം മൂന്ന് തവണ ലഭിച്ചിരുന്നു.
1970-ൽ . ‘ബോലേരേ പാപ്പിഹര ‘ എന്ന ഗാനമായിരുന്നു ആദ്യ സിനിമഗാനം.മലയാളത്തിന് വാണി ജയറാമിനെ പരിചയപ്പെടുത്തുന്നത് പ്രശസ്ത സംഗീത സംവിധായകൻ സലിം ചൗധരി ആണ്.” സൗരയുഥത്തിൽ വിടർന്നൊരു കല്ല്യാണ സൗഗന്ധിക ‘ മായിരുന്നു മലയാളത്തിലെ ആദ്യ ഗാനം. ‘വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി ‘ ‘ആഷാഡമാസം..’ ‘ഏതോ ജന്മ കൽപ്പനയിൽ..’ തുടങ്ങി ആസ്വദക ഹൃദയങ്ങളിൽ നിറ മാധുര്യമായി മറ്റ് അനവധി ഗാനങ്ങളും.
മുംബൈ സ്വദേശിയും ഇൻഡോ ബൽജിയം ചേബർ ഓഫ് കോമേഴ്സ് എക്സിക്യൂട്ടീല് സെക്രട്ടറിയുമായിരുന്ന ജയറാം ആണ് ഭർത്താവ്.കലൈവാണി എന്നതായിരുന്നു ആദ്യ പേര് .പിന്നീട് ഭർത്താവിൻെറ പേരുകൂടി ഉൾപ്പെടുത്തി വാണിജയറാം എന്നാക്കുകയായിരുന്നു.
എഴുന്നേൽക്കുമ്പോൾ വീണ് തലയ്ക്ക് പരിക്കേറ്റതാവമെന്നാണ് പോലിസിൻെറ പ്രഥമിക നിഗമനം.മലയാളികളുടെ ഗാന രുചിയിൽ ഹൃദയ താളമായി മാറിയ വാണി ജയറാമിൻെറ വിടവാങ്ങൾ ഉൾക്കൊള്ളാനവാത്ത ഞെട്ടലിൽ ആണ് മലയാളക്കര.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.