ഷാജൻ ജോൺ ഇടയ്ക്കാടിൻ്റെ പുതിയ പുസ്തകം ‘തണൽ’ ഇന്നു പ്രകാശനം ചെയ്തു

ഷാജൻ ജോൺ ഇടയ്ക്കാടിൻ്റെ പുതിയ പുസ്തകം ‘തണൽ’ ഇന്നു പ്രകാശനം ചെയ്തു

ഷാജൻ ജോൺ ഇടയ്ക്കാട് രചിച്ച ‘തണൽ’ എന്ന പുസ്തകം അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ് എ.ജി.ദൂതൻ മാസിക മാനേജർ സുവി. പി.സി.തോമസിനു ആദ്യ കോപ്പി നല്കി പ്രകാശനം ചെയ്തു.

എ.ജി.യുവജനവിഭാഗമായ സി.എ.യുടെ പ്രസിഡൻ്റ് പാസ്റ്റർ ജോസ് ടി ജോർജ് ആമുഖ പ്രസംഗം നടത്തി. എ.ജി.സി.എ വാർഷിക സമ്മേളനവേദിയിലാണ് പ്രകാശനം നടന്നത്. ‘തനിയെ ‘ എന്ന പുസ്തകം ചില ദിവസങ്ങൾക്കു മുമ്പ് പ്രകാശനം ചെയ്തിരുന്നു.

132 പേജുള്ള പ്രീമിയം ക്വാളിറ്റി ബുക്കിന് 140 രൂപയാണ് വില. എ.ജി. കൺവൻഷൻ നഗറിൽ 100 രൂപയ്ക്ക് ലഭിക്കും.പുസ്തകം ഓൺലൈനായും 140 രൂപയ്ക്ക് ലഭിക്കും. 7356899830 എന്ന നമ്പരിൽ Google /G pay ചെയ്ത് 9946206781 എന്ന നമ്പറിൽ വിലാസം അയച്ചു നല്കിയാൽ ഇന്ത്യയിൽ തപാൽ വഴി ബുക്ക് എത്തിക്കും.

പുസ്തകത്തെക്കുറിച്ച് പ്രമുഖർ എഴുതുന്നു:

ഇവിടത്തെ സഞ്ചാരികൾക്ക് ആശ്വാസം നൽകുന്ന യഥാർത്ഥ തണൽ ദൈവവചനം മാത്രമാണ്. ആ ശാന്തതയും കുളിർമയും ഇന്നും അനുഭവിക്കുവാൻ ചെറുലേഖനങ്ങൾ അടങ്ങിയ ‘തണൽ’ എന്ന ഈ പുസ്തകം സഹായകമാകും.

സി.വി. മാത്യു, ചീഫ് എഡിറ്റർ, ഗുഡ്ന്യൂസ്.

വേദപുസ്തക കഥാപാത്രങ്ങളിലെ നൊമ്പരങ്ങൾ, തീക്ഷ്ണമായ ദൈവാന്വേഷണത്തിൻ്റെ വഴികൾ, വിശ്വാസത്തിൻ്റെ ദൃഢമായ പാതകൾ ഇവയെല്ലാം ഈ പുസ്തകത്തെ സൌന്ദര്യമുള്ളതാക്കുന്നു.

ഡോ. ജയിംസ് ജോർജ് വെൺമണി,ഡയറക്ടർ,
നെഹമ്യാ ലൈഫ് ഫോർമേഷൻ ഇൻസ്റ്റിട്യൂട്ട്,

ക്രിസ്തീയ ജീവിതം കൂടുതല്‍ ഫലകരവും വിജയകരവുമാക്കുവാന്‍ ഈ ഗ്രന്ഥത്തിനു കഴിയും. ലളിതവും ആകർഷകവുമായ ഭാഷാശൈലി വായനയെ സുഗമമാക്കും.

ടോണി ഡി. ചെവ്വൂക്കാരൻ, പ്രസിഡൻ്റ്,
ക്രൈസ്തവ സാഹിത്യ സമിതി.

ചൈതന്യവും നൽകുന്നതാണ് ഈ ‘തണൽ ‘ എന്നതിനു സംശയമില്ല.
പ്രായവ്യത്യാസമില്ലാതെ ആർക്കും വേഗത്തിൽ മനസ്സിലാക്കാവുന്ന വിധമാണ് ഗ്രന്ഥത്തിലെ വരികൾ.

ഡോ. ഡി. കുഞ്ഞുമോൻ, ചീഫ് എഡിറ്റർ,
അസംബ്ലീസ് ഓഫ് ഗോഡ് ദൂതൻ.

ബൈബിളിലെ ഓരോ കഥാപാത്രങ്ങളോടൊപ്പം വായനക്കാരെയും സഞ്ചരിപ്പിക്കുന്ന ഒരു പ്രയാണകൃതിയാണ് ‘തണൽ’. നമ്മുടെ നൊമ്പരങ്ങളും, നെടുവീർപ്പുകളും, സങ്കടങ്ങളും ചേർത്തൊതുക്കാൻ ഒരു കുടക്കീഴാണ് ഈ പുസ്തകം.

സജി മത്തായി കാതേട്ട്, ജനറൽ സെക്രട്ടറി,
ഐ പി സി ഗ്ലോബൽ മീഡിയ അസോസിയേഷൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!