ഏ. ജി. സണ്ടസ്‌കൂൾ വാർഷിക സമ്മേളനം വർണ്ണപ്പകിട്ടാർന്ന കലാപരിപാടിയോടുകൂടി നടന്നു

ഏ. ജി. സണ്ടസ്‌കൂൾ വാർഷിക സമ്മേളനം വർണ്ണപ്പകിട്ടാർന്ന കലാപരിപാടിയോടുകൂടി നടന്നു

അടൂർ: ഏ. ജി. സണ്ടസ്കൂൾ വാർഷികം വർണ്ണപ്പകിട്ടാർന്ന കലാപരിപടികളോടെ    പറന്തൽ കൺ വൻഷൻ നഗറിൽ നടന്നു. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺ വൻഷനോടാനുബന്ധിച്ചായിരുന്നു അദ്ധ്യാപക വിദ്യാർത്ഥി സംഗമം.

ഡിസ്ട്രിക്ക് സൂപ്രണ്ട് റവ. ടി ജെ സാമുവൽ സമ്മേളനം ഉത്ഘാടനം ചെയ്യ്തു. പെന്തക്കോസ്ത് സഭയുടെ പ്രധാനപ്പെട്ട ഒരു വിഭാഗമാണ് സണ്ടസ്ക്കൂളും യുവജന പ്രസ്ഥാനവും. ക്രമീകൃതമായ നിലയിൽ സണ്ടസ്കൂൾ ഭംഗിയായ നിലയിൽ നടക്കുവൻ പ്രാദേശിക സഭകളും ഡിസ്ട്രിക്ട് സണ്ടസ്കൂൾ വിഭാഗവും പ്രയത്നിക്കുന്നു.

തുടർന്നും കുഞ്ഞുങ്ങളെ വചനപരമായി വളർത്തിയെടുക്കണമെന്നും സൂപ്രണ്ട് ഓർമ്മിപ്പിച്ചു. റവ. ജോർജ്ജ് പി ചാക്കോ മുഖ്യ സന്ദേശം നൽകി. “അദ്ധ്യാപകർ വചനത്തെ കുഞ്ഞുങ്ങളുടെ ഹൃദയത്തിൽ വിതക്കുകയും, മാതാപിതാക്കൾ അതിനെ അനുദിനം നനച്ചു വളർത്തതുകയും” ചെയ്യണമെന്ന് അദ്ദേഹം ബോധ്യപ്പെടുത്തി.
മലയാളം ഡിസ്ട്രിക്ടിന്റെ ചുമതയിലുള്ള 53 സെക്‌ഷനിൽ നിന്നും വിദ്യാർഥികളും അധ്യാപകരും കൂടാതെ നൂറുകണക്കിന് വിശ്വാസികളും ശുശ്രൂഷകൻമാരും പങ്കെടുത്തു.

സണ്ടസ്‌കൂൾ  പരീക്ഷയിൽ ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടിയവർക്കും താലന്തുപരീക്ഷയിലും ഒന്നും രണ്ടും മൂന്നും സ്ഥാനവും, ഗ്രെഡും കരസ്ഥമാക്കിയവർക്കുമുള്ള സമ്മാനദാനവും നടത്തി. എസ്.എസ്.എൽ സി യിലും +2 വിലും  ഉന്നത വിജയം  നേടിയ മുപ്പത്തിരണ്ട് വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യ്തു.  കടക്കൽ ഏ ജി പബ്ലിക്സ്‌കൂളിലെ  വിദ്യാർത്ഥികളുടെ കലാ പരിപാടികൾ ജനശ്രദ്ധയാകാർഷിച്ചു.

ഡോ. ടോം ഫിലിപ്പ് തോമസും സംഘവും ആരാധനയ്ക്ക് നേതൃത്വം കൊടുത്തു.
സണ്ടസ്കൂൾ ഡയറക്ടർ സുനിൽ പി വർഗ്ഗീസ്  അധ്യക്ഷത വഹിച്ചു. ട്രഷറർ ബിജു ഡാനിയേൽ സ്വാഗതം അറിയിച്ചു.

സെക്രട്ടറി ജോൺസൺ റിപ്പോർട്ട് അവതരിപ്പിച്ചു. ഡിസ്ട്രിക്ട് അസിസ്റ്റന്റ് സൂപ്രണ്ട് ഡോ. ഐസക്ക് വി മാത്യു,  സെക്രട്ടറി പാസ്റ്റർ തോമസ്സ് ഫിലിപ്പ്, കമ്മറ്റിയഗം റവ. പി കെ ജോസ്,    സി.എ. പ്രസിഡന്റ് റവ ജോസ് റ്റി ജോർജ്ജ്, റവ. വി സി ജോർജ്ജ് കുട്ടി, വിശ്വാസികളെ പ്രതിനിധീകരിച്ച് ഷാജി മാത്യു എന്നിവർ ആശംസകൾ അറിയിച്ചു.

വാർത്ത: ഷാജി ആലുവിള

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!