ഏ. ജി. സണ്ടസ്‌കൂൾ വാർഷിക സമ്മേളനം ശനിയാഴ്ച പറന്തലിൽ നടക്കും

ഏ. ജി. സണ്ടസ്‌കൂൾ വാർഷിക സമ്മേളനം ശനിയാഴ്ച പറന്തലിൽ നടക്കും

അടൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട്  സണ്ടസ്കൂൾ വാർഷിക സമ്മേളളനം ശനിയാഴ്ച രാവിലെ 9 മുതൽ 1 മണി വരെ  പറന്തൽ ഏ ജി കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.

ഡിസ്ട്രിക്ക് സൂപ്രണ്ട് റവ. ടി ജെ സാമുവൽ സമ്മേളനം ഉത്ഘാടനം ചെയ്യും. റവ. ജോർജ്ജ് പി ചാക്കോ മുഖ്യ പ്രഭാഷകൻ ആയിരിക്കും.
മലയാളം ഡിസ്ട്രിക്ടിന്റെ ചുമതയിലുള്ള 53 സെക്‌ഷനിൽ നിന്നും വിദ്യാർഥികളും അധ്യാപകരും പങ്കെടുക്കും.

സണ്ടസ്കൂൾ വിദ്യാർഥികളുടെ താലന്തു മത്സരത്തിൽ ഡിസ്ട്രിക്കിൽ ഒന്നാം സ്ഥാനം നേടിയവരുടെ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും.
സണ്ടസ്‌കൂൾ  പരീക്ഷയിൽ ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടിയവർക്കും താലന്തുപരീക്ഷയിലും ഒന്നും രണ്ടും മൂന്നും സ്ഥാനവും, ഗ്രൈഡും കരസ്ഥമാക്കിയവർക്കുമുള്ള സമ്മാനദാനവും സമ്മേളനത്തോടനുബന്ധിച്ച് നടക്കും.

എസ്.എസ്.എൽ.സി.യിലും +2 വിലും  ഉന്നത വിജയം  നേടിയവർക്കുമുള്ള  സമ്മാനങ്ങളും വിതരണം ചെയ്യും.  കടക്കൽ ഏ ജി പബ്ലിക്സ്‌കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും സമ്മേളനത്തിൽ പങ്കെടുത്ത് വിവിധ കലാപരികൾ അവതരിപ്പിക്കും.
ഡോ. ടോം ഫിലിപ്പ് തോമസ് ആരാധനയ്ക്ക് നേതൃത്വം വഹിക്കും.

സണ്ടസ്കൂൾ ഡയറക്ടർ സുനിൽ പി വർഗ്ഗീസ്  അധ്യക്ഷത വഹിക്കും.
സെക്രട്ടറി ജോൺസൺ. ടി., ട്രഷറർ ബിജു  ഡാനിയേൽ എന്നിവർ നേതൃത്വം കൊടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!