അടൂർ: ഷാജൻ ജോൺ ഇടയ്ക്കാടിൻ്റെ ‘തനിയെ ‘അടൂർ എ.ജി.ജനറൽ കൺവൻഷനിൽ സഭാ സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ ക്രൈസ്റ്റ് എ.ജി.സീനിയർ പാസ്റ്ററും പ്രമുഖ സുവിശേഷ പ്രഭാഷകനുമായ പാസ്റ്റർ ജോർജ് പി. ചാക്കോയ്ക്ക് പ്രഥമ കോപ്പി നല്കി പ്രകാശനം ചെയ്തു.
ഷാജൻ ജോൺ ഇടയ്ക്കാട് പുസ്തകാവതരണം നടത്തി. തനിച്ചായിപ്പോകുന്ന ജീവിതസാഹചര്യത്തിൽ തനിച്ചെത്തി കരുതലും സ്നേഹവും നല്കി അത്ഭുതങ്ങൾ വിരിയിക്കുന്ന തമ്പുരാൻ്റെ കഥ പറയുന്നതാണ് തനിയെ എന്ന പുസ്തകം.
സ്വർഗീയധ്വനി ദ്വൈവാരികയിൽ പ്രസിദ്ധീകരിച്ച അകവും പുറവും കോളത്തിലെ തെരഞ്ഞെടുക്കപ്പെട്ട ലേഖനങ്ങളുടെ സമാഹാരമാണ് ‘തനിയെ’.
യൂണീക് മീഡിയ പ്രസിദ്ധീകരിക്കുന്ന 120 പേജുള്ള പ്രീമിയം ക്വാളിറ്റി പുസ്തകത്തിനു തപാൽ ചാർജ് ഉൾപ്പെടെ 140 രൂപയാണ് വില 7356899830/ 9946206781 എന്ന നമ്പറിൽ ബന്ധപ്പെട്ടാൽ പുസ്തകം ലഭിക്കും.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.