കുമ്പനാട്: ഐപിസി ഗ്ലോബൽ മീഡിയാ അസോസിയേഷന്റെ കിഴിലുള്ള മാധ്യമ പ്രവർത്തകരുടെ മക്കൾക്ക് ഉന്നത പഠനത്തിനു സ്കോളർഷിപ്പ് നല്കും. ഇതിനായിട്ടുള്ള സാമ്പത്തിക സഹായം മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ രാജൻ ആര്യപ്പിള്ളി നല്കും.
സ്കോളർഷിപ്പിന്റെ ആദ്യ സംഭാവന കുമ്പനാട് നടന്ന ഗ്ലോബൽ മീഡിയാ മീറ്റിൽ നല്കി.
അസോസിയേഷനു വേണ്ടി ചെയർമാൻ സി.വി.മാത്യു ഏറ്റുവാങ്ങി.
വൈസ് ചെയർമാൻ സാംകുട്ടി ചാക്കോ നിലമ്പൂർ , ജനറൽ സെക്രട്ടറി സജി മത്തായി കാതേട്ട് , ട്രഷറർ ഫിന്നി പി. മാത്യു, മറ്റു ഭാരവാഹികളായ പാസ്റ്റർ റോയി വാകത്താനം അച്ചൻ കുഞ്ഞ് ഇലന്തൂർ, പാസ്റ്റർ സി.പി. മോനായി, ഷാജി മാറാനാഥ എന്നിവർ പങ്കെടുത്തു.
വാർത്ത: സജി മത്തായി കാതേട്ട്























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.