തിരുവല്ല : ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് റൈറ്റേഴ്സ് ഫോറത്തിന്റെ 2023- 2025 എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നു. ജനുവരി 28 ശനിയാഴ്ച തിരുവല്ല ശാരോനിൽ നടന്ന ജനറൽ ബോഡിയിൽ 28 അംഗങ്ങൾ ഉൾക്കൊണ്ട ജനറൽ കമ്മിറ്റിയെയും 15 അംഗങ്ങൾ ഉൾക്കൊണ്ട എക്സിക്യൂട്ടീവ് കമ്മിറ്റിയെയും കൂടാതെ ഭാരവാഹികളെയും തെരഞ്ഞെടുത്തു.
ചെയർമാനായി പാസ്റ്റർ സാം റ്റി. മുഖത്തലയും വൈസ് ചെയർമാനായി പാസ്റ്റർ എബ്രഹാം മന്ദമരുതിയും ജനറൽ സെക്രട്ടറിയായി പാസ്റ്റർ അനീഷ് കൊല്ലംകോടിനെയും തിരഞ്ഞെടുത്തു.
കൂടാതെ ലിറ്ററേച്ചർ സെക്രട്ടറിയായി പാസ്റ്റർ ടൈറ്റസ് ജോൺസനും മീഡിയ സെക്രട്ടറിയായി പാസ്റ്റർ ഗോഡ്‌സൻ സി സണ്ണിയും ട്രഷററായി പാസ്റ്റർ
റോബിൻസൻ പാപ്പച്ചനും ജനറൽ കോർഡിനേറ്ററായി പാസ്റ്റർ ബ്ലെസ്സൻ ജോർജും തിരഞ്ഞെടുക്കപ്പെട്ടു.
കമ്മിറ്റി അംഗങ്ങളായി പാസ്റ്റർ ബിജു ജോസഫ്, പാസ്റ്റർ കോശി ഉമ്മൻ, പാസ്റ്റർ കെ. ജെ. ജോബ്, പാസ്റ്റർ ജെ.പി.വെണ്ണിക്കുളം, പാസ്റ്റർ സോവി മാത്യു, പാസ്റ്റർ സജോ തോണിക്കുഴിയിൽ, ബ്രദർ ജോൺസൻ ഉമ്മൻ പാസ്റ്റർ ജോബിസ് ജോസ് എന്നിവരെ തിരഞ്ഞെടുത്തു.
ശാരോൻ റൈറ്റേഴ്സ് ഫോറത്തിന്റെ മുഖ പത്രമായ സ്പന്ദനത്തിന്റെ സുഗമമായ നടത്തിപ്പ് മുൻനിർത്തി ജെ.പി. വെണ്ണിക്കുളത്തെ മാനേജിങ് എഡിറ്ററായും ജോബിസ് ജോസിനെ എഡിറ്ററായും നിയമിച്ചു.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.